ജീത്തു ജോസഫ് ചിത്രം കൂമന് ദൃശ്യം മോഡൽ പരാമർശം
ഇന്റർവ്യൂ ജീത്തു ജോസഫ് / ശ്രേയ കൃഷ്ണകുമാർ
ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ, ആസിഫ് അലി നായകനായ സിനിമയാണ് കൂമന്‍. ട്വല്‍ത് മാനിനു ശേഷം സംവിധായകന്‍ ജീത്തു ജോസഫും തിരക്കഥാകൃത്ത് കെ.ആര്‍. കൃഷ്ണകുമാറും ഒന്നിച്ച സിനിമ. ട്വല്‍ത് മാനിനു മുമ്പേ പ്ലാന്‍ ചെയ്ത സിനിമയായിരുന്നു കൂമന്‍. ഈ സിനിമയും പോലീസ് അന്വേഷണത്തിലെ വേറിട്ട രീതിയാണ് പറയുന്നത്. സംവിധായകന്‍ സംസാരിക്കുന്നു.
* അസിഫിന് ഇഷ്ടമായി
കോവിഡിനു മുമ്പ് കൃഷ്ണകുമാര്‍ പങ്കുവച്ച ആശയമാണ് കൂമനില്‍ എത്തിയത്. ഏറെ കൗതുകം ഉണര്‍ത്തിയ ഒരാശയം. പിന്നീടു ഞങ്ങള്‍ കൂടിയാലോചിച്ച് തിരക്കഥ റെയിയായി വന്നപ്പോള്‍ ആസിഫ് ആ കഥാപാത്രത്തിന് കൃത്യമായിക്കുമെന്നു തോന്നി. ആസിഫുമായി സംസാരിച്ചു, അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലൈഫ് ഓഫ് ജോസൂട്ടിക്കും ട്വല്‍ത് മാനും ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ ചെയ്ത സിനിമയാണ് കൂമന്‍. കൃഷ്ണകുമാറിന്റെ സ്‌ക്രിപ്റ്റ…
* മാറ്റി വച്ച സിനിമ
താത്കാലികമായി പിന്നീടു ചെയ്യാന്‍ മാറ്റി വച്ച സിനിമയായിരുന്നു കൂമന്‍. കോവിഡ് കാലത്ത് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പോയി ചിത്രീകരണം സാധ്യമല്ലായിരുന്നു. അതിനാലാണ് പ്രൊജക്ട് നീട്ടി വയ്‌ക്കേണ്ടി വന്നത്. പിന്നീട് ദൃശ്യം 2 ചെയ്തു. അതിനു ശേഷം ചെയ്ത ട്വല്‍ത് മാന്‍ യാദൃശ്ചികമായി വന്നതാണ്.
* ഞാനും കൃഷ്ണകുമാറും
ഈഗോ ഇല്ലായ്മയാണ് എനിക്കും തിരക്കഥാകൃത്ത് കൃഷ്ണകുമാറിനും ഇടയ്ക്കുള്ള രസതന്ത്രം. അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് മനസിലാക്കി സ്വീകരിക്കാനുള്ള മനസ്. ഞാന്‍ പറയുന്നത് നല്ലതാണെങ്കില്‍ കൃഷ്ണകുമാറും അദ്ദേഹം പറയുന്നത് നല്ലതാണെങ്കില്‍ ഞാനും സ്വീകരിക്കും. ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാറില്ല.
* ആസിഫ് ഹാര്‍ഡ് വര്‍ക്കര്‍
100 ശതമാനം കഠിനപ്രയത്‌നം ചെയ്യുന്നയാളാണ് ആസിഫ് അലി. ഒപ്പം വളരെ ഡെഡിക്കേറ്റഡും. പ്രൊജക്ടില്‍ നമുക്കൊപ്പം ചേര്‍ന്നാല്‍ 100 ശതമാനം കൂടെയുണ്ടാകും. എപ്പോള്‍ വരാന്‍ പറഞ്ഞാലും കൃത്യസമയത്ത് എത്തും. നമുക്ക് കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന, എല്ലാ രീതിയിലും സഹകരിക്കുന്ന ഒരു നടനാണ് ആസിഫ് അലി.
* ദൃശ്യത്തിലെ പോലെ ചായക്കട കൂമനിലും
ദൃശ്യം രണ്ടു സീരിസിലും ചായക്കടയുണ്ട്. കൂമനിലുണുണ്ട് എല്ലാ ഗ്രാമങ്ങളിലെയും പോലെ ഒരു ചായക്കട. വീട്ടില്‍ നിന്നു ചായ കുടിച്ചാലും ചായക്കടയില്‍ വന്നു ചായ കുടിച്ച് സംസാരിച്ചിരിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും നമ്മുടെ ഗ്രാമപ്രദേശങ്ങളിലുണ്ട്. ചര്‍ച്ച നടക്കുന്ന ഒരിടം എന്ന നിലയിലാണ് ഈ സിനിമയിലും ചായക്കട വരുന്നത്.
* ദൃശ്യം മോഡല്‍ പരാമര്‍ശം
കുറ്റകൃത്യങ്ങളെ സിനിമ സ്വാധീനിക്കില്ല എന്നൊന്നും പറയില്ല. എന്നാല്‍ ഈ സിനിമ ഉണ്ടാകുന്നതിനു മുമ്പു തന്നെ ഇവിടെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്, നരബലിയും. ക്രൈം ചെയ്യാന്‍ പോകുന്നവന് ഇങ്ങനെ ചെയ്താലോ എന്നു ചിലപ്പോള്‍ ചില സിനിമയില്‍ നിന്ന് ഐഡിയ കിട്ടുമായിരിക്കാം. സിനിമ മാത്രമല്ല ഏതു മീഡിയയില്‍ നിന്നും അതുണ്ടാകാം. സിനിമയില്‍ നിന്ന് അതിത്തിരി കൂടുതല്‍ ഉണ്ടായെന്നു മാത്രം. ചില കുറ്റകൃത്യങ്ങളില്‍ ഇപ്പോള്‍ ദൃ്ം മോഡല്‍ എന്നു മാധ്യമങ്ങള്‍ പറയാറുണ്ട്. ദൃശ്യത്തിലെ സംഭവവികാസം പോലെ ഒരു ക്രൈം നടന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. അല്ലാതെ അവര്‍ ദൃശ്യം സിനിമ കണ്ടത് കൊണ്ടാണ് ആ ക്രൈം ചെയ്തത് എന്നല്ല.
* ദൃശ്യം 3 ആലോചനയില്‍
ദൃശ്യം 3 ആലോചനയിലുണ്ട്. നല്ല രീതിയില്‍ ഒരു സംഭവം കിട്ടിയാല്‍ തീര്‍ച്ചയായും മൂന്നാം ഭാഗം ചെയ്യും.