Begin typing your search...

നമുക്കത് ജാമ്, അവർക്കത് ബ്രെഡ് ' കമലഹാസൻ

നമുക്കത്   ജാമ്, അവർക്കത്  ബ്രെഡ്    കമലഹാസൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സംഭാഷണത്തിനിടയിൽ രസകരമായ കമന്റുകൾ പാസ്സാക്കുന്നതിൽ അതി വിദഗ്ധനാണ് കമലഹാസൻ. കുറിക്കു കൊള്ളുന്ന അമ്പുകളുമായിരിക്കുമത്.ഏതാനും വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്.അമൃത ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ അതിഥിയായി കൊച്ചിയി ലെത്തിയതാണ് കമൽ. ക്യാൻസർ രോഗ ബാധിതനായി നടൻ രവിമേനോനും അപ്പോൾ ആശുപത്രിയിലുണ്ടായിരുന്നു.കാൻസർ രോഗികളെ പാർപ്പിച്ചിരുന്ന വാർഡ് മുഴുവൻ ചുറ്റിക്കറങ്ങി കമൽ രോഗികളെ ഓരോരുത്തരെയായിആശ്വസിപ്പിച്ചു . രവിമേനോനോടൊപ്പം അധിക സമയം ചിലവഴിച്ചു.

അഞ്ചരക്കായിരുന്നു കമലിന് മടങ്ങി പോകേണ്ടിയിരുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് കൃത്യം അഞ്ചരക്ക് ഇൻഡിഗോ ഫ്‌ളൈറ്റ് റ്റേക്കോഫ്‌ ചെയ്യും. അപ്പോൾ സമയം ഉച്ച കഴിഞ്ഞു മൂന്നര. തിടുക്കത്തിൽ കമൽ യാത്രക്കൊരുങ്ങി.ആ യാത്ര അൽപ്പം ദുഷ്ക്കരമാണെന്നു തോന്നി.സമയം അതിന്റെ ബ്രിമ്മിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് .റോഡ് നിറയെ വാഹനങ്ങൾ. മുന്നോട്ടു കുതിക്കാൻ പഴുതു കിട്ടാതെ മറ്റു വാഹനങ്ങൾക്കൊപ്പം കമലിന്റെ കാർ ഇഴയുകയാണ്.

'കൂനിന്മേൽ കുരു' എന്ന് പറഞ്ഞ പോലെ അതാ റോഡിന്റെ എതിർ ഭാഗത്തു നിന്ന് ഒരു ജാഥ കടന്നു വരുന്നു.ഇനിയിപ്പോൾ ജാഥയും മറി കടന്നെത്തണമെങ്കിൽ സമയം കുറെ എടുക്കും. ചെക്കിൻ സമയം നീട്ടി വാങ്ങിയാൽക്കൂടി ചെന്നെത്തുക പ്രയാസം.'എന്ത് ചെയ്യും, നമ്മൾ ജാമിൽ പെട്ടത് തന്നെ' സന്ദർഭത്തിനൊരയവ് വരുത്താനായി കമലിനെ ഓർമ്മിപ്പിച്ചു.കയ്യിൽ കൊടികളുയർത്തി,ദിഗന്തങ്ങൾ നടുക്കുമാറ് മുദ്രാവാക്യങ്ങളുമായി ജാഥ നടന്നടുക്കുന്നത് നോക്കി. അക്ഷോഭ്യനായി കമൽ ഉരുവിട്ടു 'നമുക്ക് ജാമ് ,അവർക്കിത് ബ്രെഡ് 'ഇത്ര വലിയ ടെൻഷനിലും ഇത്ര രസകരമായ കമന്റു പറഞ്ഞ കമൽ രസികനല്ലെന്നാരു പറഞ്ഞു.

Anandakrishnan Rajeev
Next Story
Share it