ഷെയിൻ നിഗം നായകനാകുന്ന കൊറോണ പേപ്പേഴ്സ്"ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു
യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം 'കൊറോണ പേപ്പേഴ്‌സ്'ൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷെയ്ൻ നിഗത്തെ കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
എൻ.എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ: രാജശേഖർ, സൗണ്ട് ഡിസൈൻ- എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: ശാലു പേയാട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.