Begin typing your search...

സര്‍ദാറുമായി കാര്‍ത്തി വീണ്ടും വരും

സര്‍ദാറുമായി കാര്‍ത്തി വീണ്ടും വരും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാര്‍ത്തി നായകനായെത്തിയ സിനിമയാണ് 'സര്‍ദാര്‍'. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 'സര്‍ദാറി'ന് രണ്ടാം ഭാഗവും വരുന്നുവെന്ന വാര്‍ത്തകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. വന്‍ ഹിറ്റായി മാറിയ 'സര്‍ദാറി'ന്റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. 'സര്‍ദാറി'ലേതായി പ്രദര്‍ശിപ്പിച്ച ക്ലിപ്പിന്റെ അവസാനം കഥ രണ്ടാം ഭാഗത്തിലും തുടരും എന്ന് അറിയിക്കുകയായിരുന്നു.

തകര്‍പ്പന്‍ വിജയങ്ങള്‍ നേടിയ 'വിരുമന്‍', 'പൊന്നിയിന്‍ സെല്‍വന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ 'സര്‍ദാറി'ല്‍ ഒരു സ്‌പൈ ആയിട്ടാണ് കാര്‍ത്തി ചിത്രത്തില്‍ അഭിനയിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തിയ കാര്‍ത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകര്‍ ഏറ്റെടത്തിരുന്നു. കാര്‍ത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

Krishnendhu
Next Story
Share it