Begin typing your search...

റിലീസ് ആയി മൂന്ന് ദിവസത്തിനകം 300 കോടി കടന്ന് പഠാൻ

റിലീസ് ആയി മൂന്ന് ദിവസത്തിനകം 300 കോടി കടന്ന് പഠാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റിലീസ് ആയി മൂന്ന് ദിവസത്തിനകം 300 കോടി കടന്ന് ഷാരൂഖ് ഖാൻ- ദീപിക പദുക്കോൺ ചിത്രം 'പഠാൻ'. ഇതോടെ പുറത്തിറങ്ങി അതിവേഗത്തിൽ ഇത്രയും വരുമാനം നേടുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാൻ. ആഗോളതലത്തിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം മൂന്നു ദിവസത്തിൽ 313 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് പറയുന്നത്. ഇന്ത്യയ്ക്കകത്ത് നിന്ന് 201 കോടിയും പുറത്തുനിന്ന് 112 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയതെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

രണ്ട് ദിവസംകൊണ്ട് ചിത്രം 126 കോടി രൂപ നേടിയിരുന്നു. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ 57 കോടി രൂപ പഠാൻ നേടി. നിലവിൽ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോർഡ് വിജയം തുണയായിരിക്കുകയാണ്. രണ്ട് ദിനം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം 100 കോടിയിലേറെ രൂപ കളക്ഷൻ നേടുമെന്ന് പ്രമുഖ സിനിമാ അനലിസ്റ്റായ തരൺ ആദർശ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.

Ammu
Next Story
Share it