ജെ.എസ്.കെ' സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രം
ആക്ഷന്‍ സിനിമകളെ വെള്ളിത്തിരയില്‍ തിരുത്തിക്കുറിച്ച മലയാളത്തിന്റെ മഹാനടന്‍ സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവിന്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' ജെ.എസ്.കെ ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു.
കോസ്‌മോസ് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ നിര്‍വഹിക്കുന്നു. കോറൈറ്റര്‍ ജയ് വിഷ്ണു, എഡിറ്റര്‍ സംജിത് മുഹമ്മദ്. ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ, പ്രൊജക്ട് ഡിസൈനര്‍ ജോണ്‍ കുടിയാന്‍മല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോഹന്‍ (അമൃത), കല ജയന്‍ ക്രയോണ്‍, മേക്കപ്പ്പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.