Begin typing your search...

"ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് "ട്രെയിലർ പുറത്തിറങ്ങി

ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് ട്രെയിലർ പുറത്തിറങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജീവൻ വെള്ളൂർ, രവിദാസ്, വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട്" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ സൈന പ്ലേ യിലൂടെ റിലീസ് ചെയ്തു. ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ബിജു, കിരൺ കൃഷ്ണ, വിദ്യ മുകുന്ദൻ, ബിജു പലേരി, സന്തോഷ് ശ്രീസ്ത, ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്, അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരും അഭിനയിക്കുന്നു.

നിലാ ക്രീയേറ്റീവ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ നിർവഹിക്കുന്നു. എഡിറ്റിംഗ്-റിഞ്ചു ആർ വി.ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവർ സംഗീതം പകരുന്നു. രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ് ​ഗായകർ. പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈൻ, മിക്സിങ് ടി കൃഷ്ണനുണ്ണി, അരുൺ വർമ്മ, വിതരണം-സാഗാ ഇന്റർനാഷണൽ, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ്.

WEB DESK
Next Story
Share it