'ക്ലിന്റിലെ ജോസഫ് ഒരുപാട് വേദനിപ്പിച്ചു'
ക്ലിന്റ് എന്ന അദ്ഭുതബാലനെ ആരും മറക്കില്ല. കുട്ടിക്കാലത്തുതന്നെ നൂറുകണക്കിനു വിസ്മയ ചിത്രങ്ങള്‍ വരച്ച് ഈ ലോകത്തെ ജീവിതം ഉപേക്ഷിച്ചുപോയ മഹാപ്രതിഭ. ആ കുരുന്നിന്റെ കഥ ചലച്ചിത്രമാക്കിയപ്പോള്‍ ക്ലിന്റിന്റെ അച്ഛനായി വേഷമിട്ടത് ഉണ്ണി മുകുന്ദനായിരുന്നു.
മാനസികമായി ഒരുപാടു വേദനിപ്പിച്ച കഥാപാത്രമായിരുന്നു ക്ലിന്റിലെ ജോസഫ് ഉണ്ണി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഒരാളെ സ്‌ക്രീനില്‍ അവതരിപ്പിക്കുകയെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. കൂടാതെ സിനിമയില്‍ രു വ്യത്യസ്ത ഗെറ്റപ്പുകളിലും അഭിനയിച്ചു. ക്ലിന്റിലെ അഭിനയത്തിന് രാമുകാര്യാട്ട് പുരസ്‌കാരവും ലഭിച്ചു. അതിനു നന്ദി പറയേണ്ടത് സംവിധായകന്‍ ഹരികുമാര്‍ സാറിനോടാണ്.
എനിക്കു ലഭിച്ച വലിയൊരു ഭാഗ്യമാണ് ക്ലിന്റ്. ജീവിച്ചിരിക്കുന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കുക വലിയ ബുദ്ധിമുട്ടാണ്. പോരാത്തതിന് ഞാനും ക്ലിന്റിന്റെ അച്ഛന്‍ ജോസഫേട്ടനും തമ്മില്‍ യാതൊരു സാമ്യവുമില്ല. പക്ഷേ, അദ്ദേഹത്തെക്കുറിച്ചും ക്ലിന്റിനെക്കുറിച്ചും കൂടുതല്‍ അറിഞ്ഞപ്പോള്‍ വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു മനസിലെന്നും താരം.