Begin typing your search...

മുംബൈ ബാഷ്

മുംബൈ ബാഷ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെ സി മധു

സുഹാന ഖാനും ഗൗരി ഖാനും. കടും കറുപ്പു നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ അവരെ ഒരുമിച്ച് കണ്ടപ്പോൾ ഇരട്ടകളെപ്പോലെ തോന്നിച്ചു. മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ഇന്നലെ അവരെ കണ്ടത് . ഇന്നലെ ബുധനാഴ്ച്ചയായിരുന്നെല്ലോ, വാലന്റൈൻസ് ഡേയും. സുഹാന അമ്മയോളം വളർന്നിരിക്കുന്നു. ഒറ്റ നോട്ടത്തിൽ മകളാണെന്ന് തോന്നുകയേ ഇല്ല.

സുഹാന കറുത്ത ടോപ്പും പാന്റ്സും കറുത്ത ഷൂസും ധരിച്ചിരിക്കുന്നു , ഗൗരിയാകട്ടെ പൂർണമായും കറുത്ത വസ്ത്രത്തിൽ. അധികപ്പറ്റായി ഒരു ജാക്കറ്റും. സുഹാന ഖാൻ, നൈസ ദേവ്ഗൺ, പാലക് തിവാരി എന്നിവർ എയർ പോർട്ടിൽ ഒത്തുചേർന്നപ്പോൾ ആകെയൊരു ഗ്ലാമർ ; ആദിത്യ റോയ് കപൂർ, അനന്യ പാണ്ഡെ എന്നിവരും അവിടുണ്ടായിരുന്നു.

വിമാനത്താവളത്തിൽ നിന്ന് സുഹാനയുടെയും ഗൗരി ഖാന്റെയും വീഡിയോ ഏതോ ഒരു പത്രക്കാരനാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇരുവരും കാറിൽ നിന്നിറങ്ങി നേരെ എൻട്രി ഗേറ്റിലേക്ക് പോകുന്നത് കാണാമായിരുന്നു. ഇന്നലെ, ചൊവ്വാഴ്ച ഷാരൂഖ് ഖാൻ ട്വിറ്ററിൽ തന്റെ ആരാധകർക്കായി 'ഷാരൂഖിനോട് ചോദിക്കൂ 'സെഷൻ നടത്തിയിരുന്നു. ഭാര്യ ഗൗരി ഖാന് ആദ്യമായി വാലന്റൈൻസ് ഡേ സമ്മാനം നൽകിയതിനെക്കുറിച്ച് ആരോ ചോദിച്ചു. ഷാരൂഖ് അതിനു മറുപടി പറഞ്ഞു, 'എന്റെ ഓർമ്മ ശരിയാണെങ്കിൽ , അതിപ്പോൾ 34 വർഷമായിക്കാണും ... ഒരു ജോടി പിങ്ക് പ്ലാസ്റ്റിക് കമ്മലുകളാണെന്നു ഞാനോർക്കുന്നു....'

ഇന്റീരിയർ ഡിസൈനറും സംരംഭകയുമായ ഗൗരി ഖാനും ഷാരൂഖ് ഖാനും 1991-ലാണ് വിവാഹിതരായത് . അവർക്ക് മൂന്ന് മക്കളുണ്ട്: ആര്യൻ (25), സുഹാന( 22), അബ്റാം( 9). സുഹാന ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ' ദ ആർച്ചീസിൽ ' അഭിനയിക്കുകയാണ് . സിനിമയിലെ വെറോണിക്കയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അവളുടെ വേഷം. ജാൻവി കപൂറിന്റെ സഹോദരി ഖുഷി കപൂറിന്റെയും അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയുടെയും അരങ്ങേറ്റം കൂടിയാണ് 'ദ ആർച്ചീസ് ' സോയ അക്തറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അതേസമയം, തന്റെ ആദ്യ വെബ് സീരീസ് സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആര്യൻ. തന്റെ ഏറ്റവും പുതിയ റിലീസ് ചിത്രമായ 'പത്താന്റെ' വമ്പൻ വിജയത്തിന്റെ കുതിപ്പിനൊപ്പമാണ് ഷാരൂഖ് ഇപ്പോൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ ഇപ്പോൾ ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷനിൽ 1000 കോടി കടക്കാനുള്ള പാതയിലാണ്.

കഴിഞ്ഞയാഴ്ച സുഹാനയും ഗൗരിയും ഒരു ഹോട്ടൽ ലോഞ്ച് പാർട്ടിക്കായി ദുബായിലേക്ക് പറന്നെന്നു കേട്ടു. സുഹാനയ്ക്കൊപ്പം ബെസ്റ്റി ഷനായ കപൂറും ഉണ്ടായിരുന്നു, ഇരുവരും ഒരു പാർട്ടിയിൽ കെൻഡൽ ജെന്നറിനൊപ്പം ക്യാമറക്കു പോസ് ചെയ്തു. പാർട്ടികളിലും പരിപാടികളിലും സുഹാന ഇപ്പോൾ സ്ഥിരസാന്നിധ്യമാണ്. ഈ വാരാന്ത്യത്തിൽ മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ നൈസ ദേവ്ഗൺ, അനന്യ പാണ്ഡേ എന്നിവർക്കൊപ്പം അവൾ പാർട്ടിയിൽ പങ്കെടുക്കുന്നത് കണ്ടു.

Aishwarya
Next Story
Share it