Begin typing your search...

കന്നട സിനിമയ്ക്ക് പേരും പെരുമയും ഉയർത്താനായി 'കബ്സ' എത്തുന്നു

കന്നട സിനിമയ്ക്ക് പേരും പെരുമയും ഉയർത്താനായി കബ്സ എത്തുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കന്നഡ സിനിമയെ വാനോളം ഉയർത്തിയ കെ ജി എഫ്, കാന്താര, വിക്രാന്ത് റോണ, ചാർളി 777 എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് പിൻഗാമിയായി 'കബ്സ' എത്തുന്നു. കന്നഡ സിനിമയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും ബാദ്ഷ കിച്ച സുദീപും ഒന്നിക്കുന്ന 'കബ്സ' ലോകമെമ്പാടും മാർച്ച് 17 മുതൽ തീയേറ്ററുകളിൽ എത്തും. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര സുന്ദരി ശ്രിയ ശരൺ കബ്‌സയിലെ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.

ആർ.ചന്ദ്രുവാണ് 'കബ്സ'സംവിധാനം ചെയ്യുന്നത്. ചിത്രം കന്നഡ സിനിമ മേഖലയെ വാനോളം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ . കെ ജി എഫിന് പുറമെ 777ചാർളിയും വിക്രാന്ത് റോണയും കാന്താരയും ബോക്‌സ് ഓഫിസിന് നേടികൊടുത്ത കളക്ഷൻ കന്നഡ സിനിമ മേഖലയെ മാത്രമല്ല ഇന്ത്യൻ സിനിമ വ്യവസായത്തെയും ഉയരങ്ങളിൽ എത്തിച്ചു.

കെജിഎഫിന്റെ ജനപ്രിയ ട്യൂണുകളും സ്‌കോറും ഒരുക്കിയ രവി ബസ്റൂറാണ് കബ്‌സയുടെ സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ.ചന്ദ്രു നിർമ്മിച്ച് എം.ടി.ബി. നാഗരാജ് അവതരിപ്പിക്കുന്ന 'കബ്സ' വേൾഡ് വൈഡ് വമ്പൻ റിലീസാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം എത്തും.

1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മാസ് -ആക്ഷൻ പിരിയോഡിക്കായി ഒരുങ്ങുന്ന 'കബ്സ' നമുക്ക് മുന്നിൽ മൺമറഞ്ഞു പോയ യാതനകൾ നേരിടേണ്ടി വന്ന സ്വാതന്ത്ര സമര സേനാനികളുടെ മക്കൾ പിന്നീട് എങ്ങനെ ജീവിക്കുന്നുവെന്ന വലിയ സന്ദേശവും സിനിമയിലൂടെ പറയുന്നുണ്ട്.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഫൈറ്റ് മാസ്റ്റർ പീറ്റർ ഹെയ്ൻ. കൂടാതെ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ ഫൈറ്റ് മാസ്റ്റേഴ്‌സ് ആയ രവി വർമ്മ, വിജയ്, വിക്രം,റാം ലക്ഷ്മൺ, മോർ തുടങ്ങിയവരും കബ്‌സയ്ക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നുണ്ട്.

Ammu
Next Story
Share it