Begin typing your search...

കാശില്ലെങ്കിൽ കടം വാങ്ങിയെങ്കിലും കാണേണ്ട ചിത്രം; പഠാൻ

കാശില്ലെങ്കിൽ കടം വാങ്ങിയെങ്കിലും കാണേണ്ട ചിത്രം; പഠാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പിറവിക്കു മുൻപേ പ്രസിദ്ധരാകുന്ന ചില കഥാപാത്രങ്ങളുണ്ട് നമ്മുടെ പുരാണങ്ങളിൽ. ശ്രീകൃഷ്ണനും, അഭിമന്യുവുമൊക്കെ അങ്ങനെ പ്രസിദ്ധരായവരാണ്. ചില സിനിമകളും ഇപ്പോൾ ഇങ്ങനെയാണ്. അത് ജനിക്കും മുൻപേ വിവാദങ്ങളിലൂടെ പ്രസിദ്ധമാകുന്നു. ഷാരൂഖ് ഖാന്റെ 'പഠാൻ' അത്തരത്തിലൂടെയും പ്രേക്ഷകർ കാത്തിരുന്ന ഒരു സിനിമയാണ് .എരിതീയിലെണ്ണ ഒഴിക്കും പോലെ നടപ്പുകാല ഇന്ത്യൻരാഷ്ട്രീയവും പഠാന്റെ പ്രചാരത്തിനു ഹേതുവായി. ഇപ്പോൾ ഈ സിനിമ തീയേറ്ററിലെത്തിയിരിക്കുന്നു. വിവാദങ്ങളെയൊക്കെ അപ്രസക്തമാക്കിക്കൊണ്ട് ഷാരൂഖിന്റെ സിനിമ ബോസ്‌ഓഫീസുകളിൽ കൊടുങ്കാറ്റു കളുയർത്തിക്കൊണ്ടു വൻ സാമ്പത്തിക വിജയം നേടുന്നു , മുന്നേറുന്നു.

ദേശാഭിമാനിയായ ഒരിന്ത്യക്കാരന്റെ കഥയാണ് ചിത്രം നമ്മോടു പറയുന്നത്.പുതിയ തലമുറയുടെ പ്രധിനിധിയാണവൻ. പുതിയ തലമുറയുടെ സ്വപ്നങ്ങളും പ്രതീക്ഷകയും അവനിലർപ്പിക്കാൻ പാകത്തിലാണ് നായകനായ ഷാരൂഖിനെ ഇതിന്റെ അണിയറക്കാർ ഒരുക്കിയെടുത്തിരിക്കുന്നത്.ഇതൊരു സ്പൈ ചിത്രമാണ്. തീ തുപ്പുന്ന പുതിയ കളിപ്പാട്ടങ്ങളും ആവശ്യത്തിലേറെ ബോംബുകളും ഉപയോഗിച്ച് ആക്ഷൻ വിഭാഗത്തിലേക്ക് ഷാരൂഖ് ഖാന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ് പഠാൻ . മൂന്നിലേറെ വര്ഷങ്ങളുടെ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയതാണ് ആക്ഷൻ ഹീറോ ഷാരൂഖ് ഖാനെന്നുകൂടി ഓർക്കണം. ചുര മാന്തി നിൽക്കുകയായിരുന്നു പ്രേക്ഷകരെന്നുമോർക്കണം.


ആർട്ടിക്കിൾ 370 റദ്ദാക്കൽ, കശ്മീരിനോടുള്ള പാക്കിസ്ഥാന്റെ ആകർഷണം, ജൈവ യുദ്ധം, നിഗൂഢമായ വൈറൽ ആക്രമണങ്ങൾ തുടങ്ങിയ സമകാലിക സംഭവങ്ങളിൽ നിന്ന് ഇഴ ചേർത്ത് ഒരു രൂപ രേഖ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ഇവിടെ കടും ചായങ്ങൾ കൊണ്ട് വരച്ചുകാട്ടുന്നു.

ലോകമെമ്പാടുമുള്ള ലൊക്കേഷനുകളിൽ തകർപ്പൻ വേഗതയിൽ സഞ്ചരിക്കുന്ന, പ്രതിരോധമില്ലാത്ത ഇടങ്ങളിൽ എളുപ്പം ചെന്നെത്താൻ കഴിയുന്ന ഒരു സംഘത്തെ, വിരമിച്ച ഏജന്റുമാരുടെ ഒരു ടീമിനെ ഒരുക്കുകയാണ് പ്രായമായ ഒരു ഇന്ത്യൻ രഹസ്യ ഏജൻറ് (ഷാരൂഖ്.) . ജിം (ജോൺ എബ്രഹാം) എന്ന തെമ്മാടിക്കെതിരെയാണ് അവരുടെ പോരാട്ടം,അയാൾ ഒരു പാക്കിസ്ഥാൻ ജനറലുമായി ഒത്തുകളിച്ച് ഇന്ത്യയെ അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. വഴിയിൽ, പഠാൻ ഒരു ഐഎസ്ഐ ഏജന്റ് റുബീനയെ (ദീപിക പദുക്കോൺ) കണ്ടുമുട്ടുന്നു, അവളുടെ ഫാഷൻ സെൻസ് വ്യക്തമാണ്, എന്നാൽ അവളുടെ ഡിസൈനുകൾ അവ്യക്തമാണ്.അതുകൊണ്ടാകാം പിറവിക്കു മുൻപേ റുബീനയും പാഠാനുമായുള്ള ആ ഗാനം വിവാദമായതും-

എഴുത്തുകാരായ ശ്രീധർ രാഘവനും അബ്ബാസ് ടൈരേവാലയും (സംഭാഷണങ്ങൾ) ഈ സിനിമയുടെ വിജയത്തിന് പിന്നിൽ തീർച്ചയായുമുണ്ട്. നായകന്റെ പ്രതിബദ്ധത, ധൈര്യം, സൗഹൃദം എന്നിവയെക്കുറിച്ച് ചൂളമടി സംഭാഷണങ്ങൾ സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട് .പഠാനെ സമീപത്തുള്ള മറ്റ് ഏജന്റുമാരായ ടൈഗർ, കബീർ എന്നിവരിൽ നിന്ന് വ്യത്യസ്തനാക്കുവാനും നന്നേ ശ്രമിച്ചിട്ടുണ്ട്. .പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക മതത്തിലോ രാജ്യത്തിലോ വില്ലനെ കണ്ടെത്തുന്നതിനുപകരം, തീവ്രവാദം കോർപ്പറേറ്റ് ചെയ്യപ്പെടുകയും കൂലിപ്പടയാളികളുടെ സേവനം ഏറ്റവും ഉയർന്ന തുകയ്ക്ക് ലഭിക്കുന്ന ഒരു ലോകമാണ് എഴുത്തുകാർ അവതരിപ്പിക്കുന്നത്.


സംവി ധായകനായ സിദ്ധാർത്ഥ് സ്ത്രീ കഥാപാത്രങ്ങൾക്ക് ഈ സിനിമയിൽ ഉറച്ച പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിച്ചു. ഡ്യൂട്ടിക്കിടയിൽ വികാരം വരാൻ അനുവദിക്കാത്ത പത്താന്റെ ബോസായി ഡിംപിൾ കപാഡിയ വേഷം ചെയ്യുന്നു. നന്മയ്ക്കും തിന്മയ്ക്കും ഇടയിൽ ചാരനിറത്തിലുള്ള തിളങ്ങുന്ന നിഴലായി ദീപിക വരുന്നു. ഷാരൂഖും ദീപികയും കർപ്പൂരവും ജ്വാലയും പോലെയാണ് സിനിമയിൽ. എപ്പോൾ വേണമെങ്കിലും കത്തിപടരാം . അവരുടെ രസതന്ത്രം കൊണ്ട് സ്‌ക്രീനിൽ തീ പിടിക്കാമെന്നു നമ്മെ ഭീഷണിപ്പെടുത്തുന്നുമുണ്ട് .

ചലിക്കുന്ന ട്രെയിനിൽ സൽമാൻ ഖാന്റെ അതിഥി വേഷം ആരാധകർക്ക് ഒരുതരം ബോണസാണ് നൽകുന്നത്. വരികൾക്കിടയിൽ കൂടുതൽ ചവയ്ക്കാൻ ആഗ്രഹിക്കുന്നവരാണെല്ലോ നമ്മൾ പ്രേക്ഷകർ. ഏതാനും കാലങ്ങളായി തന്റെ മികച്ച പ്രകടനങ്ങളിലൂടെ ജോൺ മുന്നേറുകയാണ്. ഷാരൂഖിന്റെ ശക്തമായഎതിരാളിയായി മാറുന്നു ഈ ചിത്രത്തിലും.


നിർമ്മാണ കലയിൽ ഏറെ ശ്രദ്ധിച്ചിട്ടു ള്ള ചിത്രം കൂടിയാണ് പഠാൻ. രാഷ്ട്രീയ അടരുകളെക്കാൾ , ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നതിൽ താല്പര്യം കാട്ടിയിട്ടുണ്ട്, നല്ലത് . എന്തിനു വെറുതെ പോയി പുലിവാല് പിടിക്കണം. പോകാവുന്നിടത്തെല്ലാം പോയി പിടിക്കാവുന്നതെല്ലാം പിടിച്ചിട്ടുണ്ട് ചിത്രത്തിൽ, ബോളിവുഡിൽ നമ്മൾ മുമ്പ് കണ്ടതിനേക്കാൾ ഒരു പടി മുന്നിലാണ് അവ, പക്ഷേ കമ്പ്യൂട്ടർ സൃഷ്ടിച്ച ഇമേജറി തടസ്സമില്ലാത്തതല്ല, ആന്തരിക യുക്തിയുടെ അഭാവം ചിലപ്പോൾ അമ്പരപ്പിക്കുന്നു.

കോറിയോഗ്രാഫിംഗിൽ സിദ്ധാർത്ഥ് വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പക്ഷേ പ്രകടനക്കാരുടെ വ്യക്തിഗത ആകർഷണമാണ് ശക്തമായ വൈകാരിക കാമ്പിന്റെ അഭാവം നികത്തുന്നത്. അതിശയിക്കാനില്ല, സിനിമയുടെ തുടക്കത്തിൽ ഒരു ശാസ്ത്രജ്ഞൻ പറയുന്നു, ശാസ്ത്രം എളുപ്പമാണ്; സ്നേഹം കഠിനമാണ്. ഏതായാലും കാണേണ്ട ചിത്രം തന്നെയാണ് പഠാൻ, കാശില്ലെങ്കിൽ കടം വാങ്ങിയെങ്കിലും കാണേണ്ട ചിത്രം.

Amal
Next Story
Share it