Begin typing your search...

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി ഫഹദും നസ്രിയയും

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി ഫഹദും നസ്രിയയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഫഹദ്-നസ്രിയ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികള്‍. അവരുടെ വിശേഷങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട സര്‍െൈപ്രസ് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും അച്ഛനമ്മമാരാകാന്‍ പോകുകയാണെന്നുള്ള വാര്‍ത്തകളാണ് ആരാധകരെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്തോഷത്തിലാക്കിയത്.

നസ്രിയ നാലുമാസം ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പിറന്നാള്‍ ദിനത്തിലാണ് താരങ്ങള്‍ സന്തോഷപൂര്‍വം പങ്കുവച്ചത്. 2014ലായിരുന്നു ഫഹദ്-നസ്രിയ വിവാഹം. ആഘോഷപൂര്‍വം നടന്ന വിവാഹച്ചടങ്ങില്‍ ചലച്ചിത്ര-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഫഹദും നസ്രിയയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

ഫഹദിന്റെ പിതാവും മലയാളത്തിലെ ഹിറ്റ് സംവിധായകരിലൊരാളുമായ ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് ആയിരുന്നു ഫഹദിന്റെ ആദ്യ ചിത്രം. ഷാനു എന്ന പേരിലായിരുന്നു നടന്റെ രംഗപ്രവേശം. സിനിമ വന്‍ പരാജയമായിരുന്നു. നിരവധി വിമര്‍ശനങ്ങളും ചിത്രം ഏറ്റുവാങ്ങി. തുടര്‍ന്ന്, വിദേശത്ത് പഠിക്കാന്‍ പോയി ഫഹദ്. മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയായിരുന്നു ഫഹദിന്റെ തിരിച്ചുവരവ്. 'ഇതിലെ മൃത്യഞ്ജയം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. തുടര്‍ന്ന് ബി. ഉണ്ണികൃഷ്ണന്റെ പ്രമാണി എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷവും കൈകാര്യം ചെയ്തു.

തിരിച്ചുവരവില്‍ ഫഹദ് ഫാസില്‍ എന്ന ഔദ്യോഗിക നാമമാണ് താരം ഉപയോഗിച്ചത്. ഫാസിലിന്റെയും റോസീനയുടേയും മകനായി 1982 ഓഗസ്റ്റ് എട്ടിന് ആലപ്പുഴയിലാണ് ഫഹദ് ജനിച്ചത്. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലും ഊട്ടി ലൗഡേലിലുള്ള ലോറന്‍സ് സ്‌കൂളിലുമായാണ് താരം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, ആലപ്പുഴ എസ്ഡി കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന്, അമേരിക്കയിലെ മിയാമി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും ഫഹദ് നേടി. ചാപ്പാ കുരിശ്, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രത്തങ്ങളിലെ പ്രകടനം മലയാളസിനിമയിലെ നായസങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ചു.

Krishnendhu
Next Story
Share it