Begin typing your search...

'കായ്‌പോള ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടിസീരിസ്

കായ്‌പോള ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടിസീരിസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന കായ്‌പോള എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടിസീരിസ്. ടിസീരിസ് ആദ്യമായിട്ടാണ് മലയാളത്തില്‍ ഒരു ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കുന്നത്. വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രം വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മിക്കുന്നത്. വീല്‍ചെയര്‍ ക്രിക്കറ്റിനെപ്പറ്റിയുള്ള ഒരു സിനിമ ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാര്‍, ജോഡി പൂഞ്ഞാര്‍, സിനോജ് വര്‍ഗീസ്, ബബിത ബഷീര്‍, വൈശാഖ്, ബിജു ജയാനന്ദന്‍, മഹിമ, നവീന്‍, അനുനാഥ്, പ്രഭ ആര്‍ കൃഷ്ണ, വിദ്യ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിജു എം. ഭാസ്‌കര്‍, എഡിറ്റര്‍ അനില്‍ ബോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ്, ആര്‍ട്ട് സുനില്‍ കുമാരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രവീണ്‍ എടവണ്ണപാറ, പ്രൊഡക്ഷന്‍ മാനേജര്‍ ദിലീപ് കോതമംഗലം, അസോസിയേറ്റ് ഡയറക്ടര്‍ ആസിഫ് കുറ്റിപ്പുറം, അമീര്‍.

Krishnendhu
Next Story
Share it