Begin typing your search...

രുധിര"ത്തിൽരാജ് ബി ഷെട്ടിയും അപര്‍ണ ബാലമുരളിയും

രുധിരത്തിൽരാജ് ബി ഷെട്ടിയും  അപര്‍ണ ബാലമുരളിയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


രാജ് ബി ഷെട്ടി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് "രുധിരം".നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'രുധിരം' ത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി എത്തുന്നത്. റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി ഷെട്ടി എന്നിവര്‍ കന്നഡ ചലച്ചിത്ര മേഖലയില്‍ പുതിയ പാത തീര്‍ത്ത സംവിധായകരാണ്. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. 2021ല്‍ പുറത്തിറങ്ങിയ 'ഗരുഡ ഗമന ഋഷഭ വാഹനാ'യിലെ ശിവയും 2022ല്‍ പുറത്തിറങ്ങിയ '777 ചാര്‍ലി'യിലെ വെറ്റിനറി ഡോക്ടര്‍ കഥാപാത്രവും നടന്റെ അഭിനയത്തിലെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ അനാവരണം ചെയ്തതായിരുന്നു. മികച്ച പെര്‍ഫോമറായ രാജിനൊപ്പം അപര്‍ണ്ണ ബാലമുരളിയും അഭിനയിക്കുന്നുവെന്നത് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി എസ് ലാലൻ നിര്‍മിക്കുന്ന "രുധിരം" മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായാണ്. ഒരുങ്ങുന്നത്. സംവിധായകന്റെ തന്നെ കഥയ്ക്ക്, ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേർന്ന് തിരക്കഥയൊരുക്കുന്നു.റോഷാക്കിലൂടെ പുതുമയാര്‍ന്ന സംഗീതാനുഭവം നല്‍കിയ മിഥുന്‍ മുകുന്ദനാണ് രുധിരത്തിന് പശ്ചാത്തല സംഗീമൊരുക്കുന്നത്. സജാദ് കാക്കു ക്യാമറയും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.


Krishnendhu
Next Story
Share it