Begin typing your search...

മകളുമൊത്ത് അക്വേറിയത്തില്‍ വൈറലായി പ്രിയങ്കയുടെ കുടുംബ ചിത്രം

മകളുമൊത്ത് അക്വേറിയത്തില്‍ വൈറലായി പ്രിയങ്കയുടെ കുടുംബ ചിത്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും മകള്‍ മാള്‍ട്ടി മേരി ചോപ്രയുമൊത്ത് അക്വേറിയം സന്ദര്‍ശിക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചത്. ചിത്രം ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത ഉടന്‍തന്നെ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചത്.പ്രിയങ്കയും നിക്കും മാസ്‌ക് ധരിച്ചിട്ടുണ്ട്. മൂന്നു പേരും തൊപ്പിയും ധരിച്ചിട്ടുണ്ട്. നിക്ക് ജോനാസിന്റെ കൈകളിലിരുന്ന് പ്രിയങ്കയുടെ മുഖത്തേക്കു നോക്കുകയാണ് മാള്‍ട്ടി. അവര്‍ക്കു നടുവിലായി അക്വേറിയത്തിലെ ജെല്ലി ഫിഷിനെയും കാണാം. അടുത്തിടെ, കുടുംബവുമൊത്തു നടത്തിയ യാത്രയ്ക്കിടയിലാണ് ചിത്രം പകര്‍ത്തിയത്.

ബോളിവുഡിലെ പ്രമുഖതാരങ്ങള്‍ തന്നെ ചിത്രം ഏറ്റെടുത്തിട്ടുണ്ട്. സൂപ്പര്‍താരങ്ങളായ കത്രീന കൈഫ്, ബിപാഷ ബസു തുടങ്ങിയവര്‍ ചിത്രത്തിന് ലൈക്കും കമന്റുകളും പങ്കുവച്ചിട്ടുണ്ട്.2016ലാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസും കണ്ടുമുട്ടുന്നത്. തുടര്‍ന്നു പ്രണയത്തിലായ ഇവര്‍ 2018ലാണ് വിവാഹിതരാകുന്നത്. ജോദ്പുരിലെ ഭവന്‍സ് പാലസില്‍ ആഘോഷപൂര്‍വമായിരുന്നു ഇവരുടെ വിവാഹം.

Krishnendhu
Next Story
Share it