Begin typing your search...

സുരാജിന്റെ മദനോത്സവം പൂര്‍ത്തിയായി

സുരാജിന്റെ മദനോത്സവം പൂര്‍ത്തിയായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് പൂര്‍ത്തിയായി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാല്‍ നിര്‍വഹിക്കുന്നു.

ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ സംഭാഷണമെഴുതുന്നു. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ് 'മദനോത്സവം'.

സംഗീതം ക്രിസ്‌റ്റോ സേവിയര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ്. കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ശ്രീജിത്ത് ശ്രീനിവാസന്‍, കല കൃപേഷ് അയ്യപ്പന്‍കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം.യു, അസോസിയേറ്റ് ഡയറക്ടര്‍ അജിത് ചന്ദ്ര, രാകേഷ് ഉഷാര്‍

Krishnendhu
Next Story
Share it