Begin typing your search...

സംവിധായകന്‍ മെക്കാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'പന്തം'

സംവിധായകന്‍ മെക്കാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രമാകുന്ന പന്തം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


പഞ്ചാബി ഹൗസ് ഉള്‍പ്പെടെ നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച റാഫി-മെക്കാര്‍ട്ടിന്‍ ജോഡിയിലെ മെക്കാര്‍ട്ടിന്‍ അഭിനയരംഗത്തേക്ക് കടക്കുന്നു. പ്രശസ്ത സംവിധായകനും 'മാക്ട' ചെയര്‍മാനുമായ മെക്കാര്‍ട്ടിന്‍ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പന്തം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജനപ്രീതിയും, കലാമൂല്യവുമുള്ള, ഒട്ടനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'കാക്ക' എന്ന ഹ്രസ്വചിത്രത്തിന് ശേഷം അജു അജീഷ് എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിക്കുന്ന 'പന്തം' നിര്‍മിക്കുന്നത് 'വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ' ബാനറില്‍ അല്‍ത്താഫ് പി.ടി, റൂമ ഫിലിം ഫാക്ടറി' യുടെ ബാനറില്‍ റൂമ വി.എസ് എന്നിവര്‍ ചേര്‍ന്നാണ്. ഉണ്ണി സെലിബ്രേറ്റ്, കാന്‍ഡിഡ് ക്യാമറ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

മെക്കാര്‍ട്ടിനെ കൂടാതെ പുതുമുഖങ്ങളായ വിഷ്ണു മുകുന്ദന്‍, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്യാലി, ത്രയം, ഹയ എന്നീ സിനിമകളുടെ ഛായാഗ്രാഹകന്‍ ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രചന അജു അജീഷ്, ഷിനോജ് ഈനിക്കല്‍, സംഗീതം എബിന്‍ സാഗര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, കലാ സംവിധാനം സുബൈര്‍ പാങ്ങ്, അസോസിയേറ്റ് ഡയറക്ടര്‍ മുര്‍ഷിദ് അസീസ്.

Krishnendhu
Next Story
Share it