Begin typing your search...

അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍' ക്യാരക്ടര്‍ പോസ്റ്റര്‍

അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ ക്യാരക്ടര്‍ പോസ്റ്റര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


രാഹുല്‍ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. കുട്ടി അഖില്‍ അവതരിപ്പിക്കുന്ന അമര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. സുധീര്‍ കരമന, ബിജുക്കുട്ടന്‍, കിടിലം ഫിറോസ്,നോബി മാര്‍ക്കോസ്, ജോമോന്‍ ജോഷി, നെല്‍സണ്‍, റിയാസ്, കുട്ടി അഖില്‍, മനു വര്‍മ, സാബു, നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എല്‍ ത്രി എന്റര്‍ടൈയ്‌മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിര്‍വഹിക്കുന്നു. സംഗീതം ജോസ് ബാപ്പയ്യാ, ഗായകര്‍ ജാസി ഗിഫ്റ്റ്, സുനിത സാരഥി, അരവിന്ദ് വേണുഗോപാല്‍, ഇഷാന്‍ ദേവ്, ജോസ് സാഗര്‍, അന്‍വര്‍ സാദിഖ്.

ലിജു രാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഒമ്പതു ആക്ഷന്‍ രംഗങ്ങളും നാല് ഗാനങ്ങളുമുണ്ട്. പ്രൊജക്റ്റ് ഡിസൈനര്‍ രതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജയഘോഷ് പരവൂര്‍, എഡിറ്റര്‍ ബാബുരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷാന്‍ തന്‍ഹ, അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു, ജെറോഷ്.

Krishnendhu
Next Story
Share it