Begin typing your search...

റോയ്' സോണി ലിവ് ഒടിടിയില്‍ റിലീസായി.

റോയ് സോണി ലിവ് ഒടിടിയില്‍ റിലീസായി.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' സോണി ലിവ് ഒടിടിയില്‍ റിലീസായി. പ്രേക്ഷകരുടെ അംഗീകാരം നേടി ഹിറ്റായതിന്റെ വിജയാഘോഷവും സംവിധായകന്‍ സുനില്‍ ഇബ്രാഹിമിന്റെ ജന്മദിനാഘോഷവും എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. വിജയാഘോഷ ചടങ്ങില്‍ നിര്‍മാതാക്കളായ സനൂബ് കെ യൂസഫ്, സജീഷ് മഞ്ചേരി, സൂരാജ് വെഞ്ഞാറമൂട്,സുനില്‍ ഇബ്രാഹിം, സിജ റോസ്, ജിന്‍ ഭാസ്‌കര്‍, ബോബന്‍ സാമുവല്‍, റോണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രമാണ് റോയ്. റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി. കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, ശ്രീലാല്‍ പ്രസാദ്, ഡെയ്‌സ് ജെയ്‌സണ്‍, രാജഗോപാലന്‍ പങ്കജാക്ഷന്‍, വിനയ് സെബാസ്റ്റ്യന്‍, അനുപ്രഭ, രേഷ്മ ഷേണായി, നന്ദിത ശങ്കര, ആതിര ഉണ്ണി, ലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Krishnendhu
Next Story
Share it