Begin typing your search...

നടിയുടെ കാല്‍വിരലുകള്‍ വായിലിട്ട് രാം ഗോപാല്‍ വര്‍മ ഇങ്ങനെ തരം താഴേണ്ടതുണ്ടോ?

നടിയുടെ കാല്‍വിരലുകള്‍ വായിലിട്ട് രാം ഗോപാല്‍ വര്‍മ ഇങ്ങനെ തരം താഴേണ്ടതുണ്ടോ?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. അതുപോലെതന്നെ സംവിധായകന്‍ വന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നു. തെലുങ്കിലെ മുന്‍നിര നടിയായ ആശു റെഡ്ഡിക്കൊപ്പമുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രാം ഗോപാല്‍ വര്‍മ നടിയുടെ കാല്‍ തിരുമ്മുന്നതും വിരലുകള്‍ വായിലിടുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

എന്നാല്‍, വര്‍മയുടെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആശു സോഫയിലും വര്‍മ നിലത്തുമാണ് ഇരിക്കുന്നത്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ് വര്‍മ നടിയുടെ കാല്‍ മസാജ് ചെയ്യുന്നതും വിരലുകള്‍ വായിലിടുന്നതും. വീഡിയോ പുറത്തുവരുന്നതിനു മുമ്പ് 'ഡെയ്ഞ്ചറസായ ഞാന്‍ ഇരട്ടി ഡെയ്ഞ്ചറായ ആശു റെഡ്ഡിക്കൊപ്പം' എന്ന ക്യാപ്ഷനോടെ ഒരു ഫോട്ടോ വര്‍മ പോസ്റ്റ് ചെയ്തിരുന്നു.


അടുത്തിടെ, ഇരുവരും ഒരുമിച്ച് ചെയ്ത ചിത്രമായ ഡെയിഞ്ചറസിന്റെ പ്രൊമോഷന്റെ ഭാഗമായി ഇത്തരത്തില്‍ വീഡിയോ ചെയ്യണോ എന്നാണ് സൈബര്‍ ലോകം ചോദിക്കുന്നത്. സിനിമകളുടെ പ്രൊമോഷനു വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥ ശരിയല്ലെന്ന് ആളുകള്‍ പറയുന്നു. സ്പായോ മസാജ് പാര്‍ലറോ തുടങ്ങാന്‍ പദ്ധതിയുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു. ഒരുകാലത്ത് വലിയ ഹിറ്റുകള്‍ ചെയ്ത രാം ഗോപാല്‍ വര്‍മ ഇങ്ങനെ തരം താഴേണ്ടതുണ്ടോ എന്നും ആരാധകര്‍.

Krishnendhu
Next Story
Share it