Begin typing your search...

അഭ്യൂഹം' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

അഭ്യൂഹം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഏറെ കൗതുകമുണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍, വെഞ്ച്‌സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നാസര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഖില്‍ ശ്രീനിവാസിന്റേതാണ് കഥ. ആനന്ദ് രാധാകൃഷ്ണന്‍, നൗഫല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരിക്കിയിരിക്കുന്നത്. റഫീക് ഇബ്രാഹിമാണ് കോഡയറക്ടര്‍. ജെയിംസ് മാത്യു, അനീഷ് ആന്റണി, അഖില്‍ ആന്റണി എന്നിവരാണു സഹനിര്‍മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സല്‍മാന്‍ അനസ്, റുമ്ഷി റസാക് എന്നിവരാണ്.ഛായാഗ്രഹണം ഷമീര്‍ ഗിബ്രാന്‍, ബാല മുരുഗന്‍, എഡിറ്റിംഗ്‌നൗഫല്‍ അബ്ദുള്ള, ജിത്ത് ജോഷി, സംഗീതം ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് ഡയറക്ടര്‍ സാബു റാം, മേക്കപ്പ് റോണി വെള്ളത്തൂവല്‍ കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. മുരുഗന്‍.

Krishnendhu
Next Story
Share it