Begin typing your search...

റിയാദിൽ വെള്ളിയാഴ്ച ഷഹബാസ് അമന്റെ സംഗീത ഗസൽ

റിയാദിൽ വെള്ളിയാഴ്ച ഷഹബാസ് അമന്റെ സംഗീത ഗസൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് ​: റിയാദിൽ പ്രശസ്​ത ഗായകൻ ഷഹബാസ്​ അമന്റെ സംഗീത, ഗസൽ സന്ധ്യ ഒരുക്കി മലയാളി ചെറുപ്പക്കാരുടെ കൂട്ടായ്മയായ നഹ്​ദ ഫുട്​ബാൾ ക്ലബ്​. ക്ലബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് സംഗീത, ഗസൽ സന്ധ്യ ഒരുക്കുന്നത്.. 'ഷഹബാസ് പാടുന്നു' എന്ന ശീർഷകത്തിൽ വെള്ളിയാഴ്​ച വൈകീട്ട്​ ആറിന് ​റിയാദ്​ യർമുഖ്​ അൽ അംബ്രോതറ പാലസിലാണ്​ പരിപാടി.

ചാന്തുപൊട്ട്, മായാനദി, വെള്ളം, എന്നീ സിനിമകളിലെ ഷഹബാസ് അമന്റെ പാട്ടുകൾ മലയാളികൾക്ക് മറക്കാൻ പറ്റാത്ത പ്രിപ്പപ്പെട്ട ഗാനങ്ങളാണ്. അസാമാന്യമായ ശബ്ദസൗദര്യവും , മികവുറ്റ സംഗീതവും കൊണ്ട്​ ആസ്വാദക മനസ്​ കീഴടക്കിയ ഷഹബാസ് അമന്റെ സംഗീത പരിപാടി ആസ്വദിക്കാൻ വിപുല സൗകര്യമാണ് ​ ഒരുക്കിയിരിക്കുന്നതെന്ന്​ ഭാരവാഹികൾ അറിയിച്ചു.

സംഗീത പരിപാടിക്ക് ശേഷം ഫുട്ബൾ പ്രേമികൾക്ക് ബ്രസീലും കാമറോണും മാറ്റുരക്കുന്ന ഫിഫ വേൾഡ് കപ്പ് മത്സരം വലിയ സ്‌ക്രീനിൽ കാണാനുള്ള സൗകര്യവും ഒരുക്കും എന്ന് സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0534183146 എന്ന നമ്പറിൽ ബന്ധപ്പെടാം. പരിപാടിയിൽ പ​ങ്കെടുക്കുന്നതിനായി ഗായകൻ ഷഹബാസ്​ അമൻ ബുധനാഴ്​ച രാത്രി റിയാദിലെത്തി. സംഘാടകർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ വരവേറ്റു.

Krishnendhu
Next Story
Share it