Begin typing your search...

ഐ ആം കാതലന്‍ ' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

ഐ ആം കാതലന്‍   ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


നസ്ലിന്‍, അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന 'ഐ ആം കാതലന്‍ ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ആന്റണി വര്‍ഗീസിന്റെ 'ഓ മേരി ലൈല 'എന്ന ചിത്രത്തിനു ശേഷം ഡോക്ടര്‍ പോള്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ടി.ജി. രവി, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, ലിജോ മോള്‍,കവിത, ഐശ്വര്യ, വിനീത് വാസുദേവന്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രചന സജിന്‍ ചെറുകയില്‍, സ്‌ക്രിപ്റ്റ് എഡിറ്റര്‍ കിരണ്‍ ജോസി, സംഗീതം സിദ്ധാര്‍ഥ പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല വിവേക് കളത്തില്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് സിനൂപ് രാജ്, എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗീസ്

Krishnendhu
Next Story
Share it