Begin typing your search...

വീല്‍ചെയര്‍ ക്രിക്കറ്റ് ലോകസിനിമയില്‍ ആദ്യം

വീല്‍ചെയര്‍ ക്രിക്കറ്റ് ലോകസിനിമയില്‍ ആദ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന കായ്‌പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. വീല്‍ചെയര്‍ ക്രിക്കറ്റിനെ ഓര്‍മിപ്പിക്കുംവിധം വിജയിയായ ഒരു മനുഷ്യന്‍ ബാറ്റും പിടിച്ച് ഒരു സ്‌റ്റേഡിയത്തിന് സമീപം വീല്‍ചെയറില്‍ ഇരിക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്. വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രം വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മിക്കുന്നത്. ലോകസിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും വീല്‍ചെയര്‍ ക്രിക്കറ്റിനെപ്പറ്റിയുള്ള ഒരു സിനിമ തയാറെടുക്കുന്നത്. ചിത്രത്തിന്റേതായി മുന്‍പ് ഇറങ്ങിയ പോസ്റ്ററും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യ പോസ്റ്ററില്‍ കേന്ദ്രകഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകന്‍ എബി കുരുവിളയുടെയും ചിത്രമാണുള്ളത്.

ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍ സുദര്‍ശനും വേഷമിടുന്നു. വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരില്‍ നിന്നു ദിവസങ്ങളോളം നടത്തിയ സ്‌ക്രീനിങ്ങില്‍ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയിരിക്കുന്നത്

Krishnendhu
Next Story
Share it