കമൽ ആശുപത്രി വിടുന്നു.
മറ്റേതൊരാളേക്കാളും അധ്വാനിക്കാൻ കഴിവുള്ളയാളാണ് കമലഹാസൻ. സ്വന്തം ശരീരത്തിന്റെ അളവുതൂക്കങ്ങൾ തനിക്കാവശ്യമുള്ള കൃത്യതയിൽ നിലനിര്ത്തുന്നതിൽ കമൽ കോംപ്രമൈസ് ചെയ്യാറില്ല.എന്താണ് സംഭവിച്ചതെന്നറിയില്ല, ശാരീരികാസ്വസ്ഥതകളെ തുടർന്ന് കമലിനെ ചെന്നൈയിൽ ആശിപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ .പോരൂരിലുള്ള രാമചന്ദ്ര ആശുപത്രിയിലാണിപ്പോൾ ഇദ്ദേഹമുള്ളത് .നിർബന്ധമായും വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടറന്മാർ നിർദ്ദേശിച്ചിട്ടുണ്ട് . ഇന്നോ നാളെയോ ഡിസ്ചാർജ്ചെയ്യപ്പെടും.ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ന്റെ തിരക്കിലാണിപ്പോൾ കമൽ. വിക്രത്തിന്റെ വിജയത്തെ തുടർന്ന് പുതിയ പരീക്ഷണങ്ങളിൽ അമിതോത്സവം കാട്ടുകയാണിപ്പോൾ.സാധാരണഗതിയിൽ കമൽ പതിവ് വ്യായാമം മുടക്കാറില്ല. ആരോഗ്യ കാര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്ത കമൽ താമസിയാതെ തന്റെ തിരക്കിട്ട ഷെഡ്യൂളിലേക്കു മടങ്ങുമെന്നറിയുന്നു.