Begin typing your search...

അമല പോളിന്റെ ടീച്ചര്‍ ഡിസംബര്‍ രണ്ടിന്

അമല പോളിന്റെ ടീച്ചര്‍ ഡിസംബര്‍ രണ്ടിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


തെന്നിന്ത്യന്‍ താരം അമലാ പോള്‍ കേന്ദ്രകഥാപാത്രമാകുന്ന 'ദി ടീച്ചര്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ പൃഥ്വിരാജ് തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഡിസംബര്‍ രണ്ടിന് സെഞ്ച്വറി ഫിലിംസ് 'ദി ടീച്ചര്‍' പ്രദര്‍ശനത്തിനെത്തിക്കുന്നു.

ഫഹദിനെ നായകനായ അതിരന്‍ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ടീച്ചര്‍. ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, മഞ്ജു പിള്ള, അനുമോള്‍, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വരുണ്‍ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി, ജി. പൃഥ്വിരാജ് എന്നിവര്‍ നട്ട് മഗ് പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ചിത്രം വി.ടി.വി. ഫിലിംസ് നിര്‍മിക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പി.വി. ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം ഡോണ്‍ വിന്‍സെന്റ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍,ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് വേണുഗോപാല്‍,കല അനീസ് നാടോടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ ശ്യാം പ്രേം, അഭിലാഷ്.

Krishnendhu
Next Story
Share it