Begin typing your search...

തട്ടിന്‍പുറത്ത് അച്യുതനിലൂടെ മലയാളി മനസുകളിൽ ചേക്കേറിയ ശ്രവണയുടെ വിശേഷങ്ങള്‍

തട്ടിന്‍പുറത്ത് അച്യുതനിലൂടെ ലാല്‍ജോസ് സമ്മാനിച്ച നായിക ശ്രവണയുമായി അഭിമുഖം

തട്ടിന്‍പുറത്ത് അച്യുതനിലൂടെ മലയാളി മനസുകളിൽ ചേക്കേറിയ  ശ്രവണയുടെ വിശേഷങ്ങള്‍
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo


സംവിധായകന്‍ ലാല്‍ ജോസ് സമ്മാനിച്ച നായികമാരില്‍ ഒടുവിലത്തെ ആളാണ് ശ്രവണ. തട്ടിന്‍പുറത്ത് അച്യുതനിലൂടെ ലാല്‍ജോസ് സമ്മാനിച്ച നായിക ശ്രവണ മലയാള സിനിമയില്‍ സജീവമാകയാണ്. സോമന്‍ അമ്പാട്ടിന്റെ അഞ്ചിലൊരാള്‍ തസ്‌കരന്‍, പ്രവീണ്‍ ചന്ദ്രന്‍ മൂടാടിയുടെ ഏതം, ഷാജൂണ്‍ കാര്യാല്‍ സിനിമ എന്നിവയാണ് ശ്രവണയുടെ പുതിയ ചിത്രങ്ങള്‍.അഞ്ചിലൊരാള്‍ തസ്‌കരന്‍ ആണ് ഏറ്റവുമൊടുവില്‍ തിയറ്ററുകളില്‍ എത്തിയ സിനിമ.


സംവിധായകന്‍ ബാബു നാരായണന്റെ മകളായ ശ്രവണ (സംവിധായക ജോഡി അനില്‍ബാബുവിലെ ബാബു) അച്ഛന്റെ വിയോഗത്തെത്തുടര്‍ന്നു കുറച്ചുനാള്‍ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

പാട്ടും ഡാന്‍സും ചെറുപ്പത്തിലേ എനിക്കിഷ്ടമാണ്. അതിലൊക്കെ എന്തെങ്കിലുമാകണമെന്ന് മോഹിച്ചിരുന്നു. ഏതത്തില്‍ ഡാന്‍സിനു പ്രാധാന്യമുള്ള വേഷമാണ്. ഷാജൂണ്‍കാര്യാല്‍ സിനിമയില്‍ പാട്ടിനോട് ഇഷ്ടമുള്ള കഥാപാത്രമാണ്. ഹരിഹരന്റെ അസോസിയേറ്റായിരുന്ന പ്രവീണ്‍ ചന്ദ്രന്‍ മൂടാടിയുടെ ആദ്യ സിനിമയാണ് ഏതം. ഏതത്തിനു നാനാവര്‍ണങ്ങള്‍ എന്നാണ് അര്‍ഥം. ഓരോ നിറത്തിനും ഓരോ ഇമോഷനുമായി ബന്ധമുണ്ടല്ലോ. നര്‍ത്തകിയും ചിത്രകാരനും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പശ്ചാത്തലം. നിറങ്ങള്‍ക്കും ആര്‍ട്ടിനും പ്രാധാന്യമേറിയ സിനിമ. ഫൈന്‍ ആര്‍ട്ട്‌സ് കോളജ് പശ്ചാത്തലത്തില്‍ തളിരിടുന്ന പ്രണയമാണ് ഏതം പറയുന്നത്. രണ്ടാംപകുതിയില്‍ കഥ വേറൊരു തലത്തിലേക്കു പോകുന്നുണ്ട്. മാഹി എന്ന കലാഗ്രാമത്തിലായിരുന്നു കാമ്പസ് രംഗങ്ങളുടെ ചിത്രീകരണം. അവിടെ പഠിച്ചയാളാണ് സംവിധായകന്‍. അതിന്റെ ഒരു നൊസ്റ്റാള്‍ജിക് സ്പര്‍ശം കൂടിയുണ്ടാവും സിനിമയില്‍.

ശ്രവണയുടെ വാക്കുകളിലേക്ക്.

* സിനിമയിലെ തുടക്കം

ഞാന്‍ പിജിക്കു പഠിക്കുമ്പോഴാണ് ഏതം എന്ന ഈ സിനിമ കമിറ്റ് ചെയ്തത്. കോളജില്‍ നഷ്ടമായ ഒത്തിരി നല്ല നിമിഷങ്ങള്‍ അതിലും ഭംഗിയായി ഇതിന്റെ സെറ്റില്‍ കിട്ടി. വളരെ കളര്‍ഫുളാണ് സെറ്റിലെ ഓര്‍മകള്‍. പുതുമുഖം സിദ്ധാര്‍ഥ് രാജനാണ് ഏതത്തില്‍ നായകന്‍. അഞ്ചിലൊരാള്‍ തസ്‌കരനിലും സിദ്ധാര്‍ഥായിരുന്നു നായകന്‍. ഏതത്തിലെ പോലെ അതിലും ദേവിക എന്നൊരു നാടന്‍ കഥാപാത്രമായിരുന്നു. ഏതത്തില്‍ അനിതയെന്ന നര്‍ത്തകിയുടെ വേഷമാണ്. ചെറുപ്പത്തില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നുവെങ്കിലും പിന്നീടു നൃത്തപഠനം മുടങ്ങി. അന്നു പഠിച്ചതിന്റെ സപ്പോര്‍ട്ടിലാണ് ഈ വേഷം ചെയ്തത്. നൃത്ത അധ്യാപകരും നൃത്തം പഠിക്കുന്ന കുട്ടികളുമൊക്കെയായിരുന്നു സെറ്റില്‍ ഉണ്ടായിരുന്നത്. അവര്‍ക്കൊപ്പം നൃത്തം ചെയ്യാനായത് നല്ല അനുഭവമായിരുന്നു. ഒരു റൊമാന്റിക് സോംഗാണ് ഈ ചിത്രത്തിലെ ഹൈലെറ്റ്.

* നാടന്‍ വേഷങ്ങള്‍

ആദ്യ സിനിമയില്‍ നാടന്‍ വേഷത്തില്‍ കണ്ടതുകൊണ്ടാവാം ഇപ്പോഴും അത്തരം ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്നത്. നാടന്‍ ലുക്കില്‍ മാത്രമല്ലേ പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ. ഇനി, അത്യാവശ്യം മോഡേണ്‍ ആയ... ഈ കാലഘട്ടത്തിലെ കുട്ടികള്‍ ചിന്തിക്കുന്നതുപോലെയുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സ്‌പോര്‍ട്‌സ്, അത്‌ലറ്റിക്‌സ് പശ്ചാത്തലമുള്ള എല്ലാത്തരം വേഷങ്ങളും ചെയ്യണമെന്നുണ്ട്.* ലാല്‍ ജോസ് സാറിന് നന്ദി

അച്ഛനൊപ്പം മയില്‍പ്പീലിക്കാവിന്റെ സെറ്റില്‍ പോയതൊക്കെ അമ്മ പറഞ്ഞുള്ള അറിവാണ്. അച്ഛന്റെ (അനില്‍ബാബുമാരിലെ ബാബു) കൂടെ ചെറുപ്പത്തില്‍ മറ്റു സെറ്റുകളില്‍ പോയപ്പോഴൊന്നും നടിയാകുമെന്നു വിചാരിച്ചിരുന്നില്ല. സിനിമയിലെത്തിയതിന്റെ ക്രെഡിറ്റ് എന്നും ലാല്‍ ജോസ് സാറിനു തന്നെയാണ്. അദ്ദേഹം എന്നെ കണ്ടെത്തി കൊണ്ടുവരികയായിരുന്നു. തന്റെ ഇഷ്ടമേഖലയിനിന്നു അച്ഛന് എന്നെ നടിയായി കാണാന്‍ ഭാഗ്യമുണ്ടായി എന്നതാണ് ഫാമിലിക്ക് ഇപ്പോഴുള്ള സന്തോഷം. സംവിധായകന്‍ ജയരാജിന്റെ സിനിമകളില്‍ അസോസിയേറ്റായ ചേട്ടന്‍ ദര്‍ശനൊപ്പം ഒരു പ്രോജക്ട് വൈകാതെ ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷ.

* ഷാജൂണ്‍ കാര്യാല്‍ സിനിമ

വടക്കുംനാഥനും ഡ്രീംസുമൊക്കെ സംവിധാനം ചെയ്ത ഷാജൂണ്‍ കാര്യാലിന്റെ പുതിയ സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഓഡിഷനിലൂടെയാണ് ഈ സിനിമയിലെത്തിയത്. ഇതൊരു ഫാമിലി സിനിമയാണ്. പുതുമുഖങ്ങളെ വിശ്വസിച്ച് വേഷങ്ങള്‍ നല്‍കിയതില്‍ സന്തോഷം. സീരിയലുകളിലൂടെ ശ്രദ്ധേയനായ സൂരജാണ് ആണ് പ്രധാന ഹീറോ.

Krishnendhu
Next Story
Share it