Begin typing your search...

എൻ്റെ ശശിയേട്ടൻ, നിങ്ങളുടെ നെടുമുടി വേണു ,ഞങ്ങളുടെ ഗൃഹനാഥൻ

അന്തരിച്ച അഭിനയ സാമ്രാട്ട് നെടുമുടി വേണുവിനെക്കുറിച്ചുള്ള ഓർമകളുമായി ഭാര്യാ സുശീല

എൻ്റെ ശശിയേട്ടൻ, നിങ്ങളുടെ നെടുമുടി വേണു ,ഞങ്ങളുടെ ഗൃഹനാഥൻ
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo


സന്ധ്യക്ക് വിളക്ക് കൊളുത്താലും നാമം ചൊല്ലലുമൊക്കെ അധികവും ഒരു ഭൂതകാല സങ്കല്പമായി മാറിയിരിക്കുന്നു ഇക്കാലത്ത്.കുട്ടിക്കാലത്തു തന്നെ ഇത്തരം കാര്യങ്ങളിൽ പരിചയം ലഭിച്ച ഒരു കൊച്ചു പൂജാരിയായിരുന്നു ഞങ്ങളുടെ വീട്ടിലെ ഗൃഹനാഥൻ, അഥവാശശിയേട്ടൻ. വീടിനോടു ചേർന്നുള്ള (കളരിക്കൽ)എന്ന ചെറിയ അമ്പലത്തിലെ കഴകം (പൂവൊരുക്കി മാല കെട്ടുക,എണ്ണ , അരി, പൂജ സാധനങ്ങളെല്ലാം ആവശ്യാനുസരണം എത്തിക്കുക) മുതലായവ ശശിയേട്ടന്റെ വീട്ടുകാർക്കായിരുന്നു ചുമതല .

അതിനായി ഒരാൾ മത്സ്യ മാംസാദികൾ വർജിച്ഛ് രാവിലെ കുളിച്ഛ്അമ്പല കാര്യങ്ങളിൽ ശ്രദ്ധിക്കണമത്രേ. .വീട്ടിലെ ഇളയ കുട്ടിയായ ശശിയേട്ടനായിരുന്നു ആ ചുമതല.

വൈകിട്ട് പൂജയില്ലാത്തതിനാൽ അമ്പലത്തിൽ , സന്ധ്യക്ക് പോയി എല്ലാ നാടകളിലും വിള ക്ക് തെളിക്കുന്നത് ഇവരുടെ ചുമതലയാണ് .വർഷ വര്ഷം വരുന്ന വെള്ളപ്പൊക്കങ്ങളിൽ അമ്പലപ്പറമ്പ് മുഴുവൻ വെള്ളത്തിൽ മുങ്ങും.

വെള്ളത്തിൽ തുഴഞ്ഞു വന്ന് എല്ലാ നടയിലും വിളക്ക് തെളിച്ചും സർപ്പക്കാവിലെ പ്രതിഷ്ഠകൾ ( നാഗരാജനും റാണിയും) വെള്ളത്തിൽ മുങ്ങി നിൽക്കുകയാകും.

നാഗശിലയുടെ ശിരസ്സ് ഭാഗം മാത്രം ,അൽപ്പം വെള്ളത്തിനു മുകളിൽ ഉയർന്നു നിൽക്കും.അതിൽ, വെള്ളത്തിൽ നിന്ന് കൊണ്ട്തന്നെ തിരി വയ്ക്കുകയാണ് പതിവ് . വെള്ളമിറങ്ങി കഴിഞ് മഞ്ഞളും, നൂറും, പാലും എല്ലാം കൊണ്ട് പൂജ ചെയ്തു പ്രതി വിധി നടത്തുമത്രേ.

ഇതിനെല്ലാം പ്രതിഫലമായി ഈ സഹായിക്ക് പോറ്റി ഒരു കോരിക നിറയെ പടച്ചോറാണ് കൊടുക്കുന്നത് .സ്കൂൾ വിട്ടു വിശന്നു വരുമ്പോൾ ഉണക്കലരി വറ്റിച്ചുണ്ടാക്കുന്ന ഈ ചോറ് , മോരോ ,തൈരോ,ഒരു മുളകോ അല്ലെങ്കിൽ അൽപ്പം ഉപ്പിലിട്ടതോ കൂട്ടി കഴിക്കുമായിരുന്നു ദിവസവും . ബാല്യ കാലം മുഴുവൻ ആരോഗ്യകാരമായി കഴിഞ്ഞതിന്റെ രഹസ്യം ഇതായിരുന്നുവെന്നു ഇടയ്ക്കിടെ പറയുമായിരുന്നു.

സന്ധ്യാ സമയം പൊതുവെ അകാരണമായ ഒരു വിഷാദമോ സങ്കടമോ ഒക്കെ കൂടിക്കലർന്ന ഒരു വികാരമാണ് ഉണ്ടാകുന്നത്.ഉദിച്ചുയരുന്ന പ്രഭാതസൂര്യൻ ഉച്ചയോടെ ഉജ്ജ്വലമായി ജ്വലിച്ഛ് അവസാനം മങ്ങി മങ്ങി പ്രഭ തീർന്നു ചക്രവാളത്തിൽ മുങ്ങി താഴുകയാണ് .പകരം ഇരുട്ട് പരക്കുന്ന ആ ഒരിടവേള മനുഷ്യർക്ക് മാത്രമല്ല പക്ഷിമൃഗാതികൾ പോലുംവല്ലാത്ത ശബ്ദത്തിൽ കൂവി വിളിച്ചു കൂടണയുകയാണ് .പൂക്കൾ വാടി വീഴുകയും ചെടികളും വള്ളികളും എന്തിന് കൂറ്റൻ മരങ്ങൾ പോലും നിർന്നിമേഷരായ് കൂമ്പി നിൽക്കും.കാറ്റുനിശ്ചലമാകുന്നു.

ആ നിച്ഛലതയെ തരണം ചെയ്യുന്നതിനായി മനുഷ്യൻ സ്വയം ഒരുക്കുന്ന ഒരു പ്രവർത്തിയാണ് ഈ പൂപറിക്കലും വിളക്കു കൊളുത്താലും നാമം ജപിക്കലും മറ്റും.അതിലൂടെ സന്ധ്യയെന്ന വിഷാദത്തെ തരണം ചെയ്തു.നാമറിയാതെ തന്നെ രാത്രിയെ സാവകാശം സ്വാഗതം ചെയ്യാൻ നമുക്ക് കഴിയുമാത്രെ .ഇതാണ് വിള ക്ക് കൊളുത്തലിനെ (സന്ധ്യ ദീപം) കുറിച്ചുള്ള ഇവിടുത്തെ ഗൃഹനായകന്റെ സങ്കല്പം, അല്ലെങ്കിൽ കണ്ടെത്തൽ.

നമ്മുടെ ഉള്ളിലെ ആശകളെയും സങ്കടങ്ങളെയും ആഗ്രഹങ്ങളെയും,എല്ലാം ഒരദൃശ്യ ശക്തിയിലേക്ക് വിശ്വസിച്ചു ഏൽപ്പിക്കുകയാണ് .അതിനു ഭക്തിയെന്നോ വിശ്വാസമെന്നോ എന്തുവേണമെങ്കിലും വിളിക്കാം.മനസ്സിന് അയവും സംഘർഷം കുറയുകയും സമാധാനം ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ നാമജപം ആശ്വാസകരമാണ് .

അത് സംഗീത സാന്ദ്രവും ആസ്വാദ്യകരവുമായാണ് ശാശി ച്ചേട്ടന്റെ വീട്ടിൽ നടന്നിരുന്നത് .അച്ഛൻ സ്കൂൾ ഹെഡ്മാസ്റ്റർ എന്നതിന് പുറമെ ഒരു കവിയും,സാഹിത്യകാരനും എല്ലാമായിരുന്നു.അദ്ദേഹവും രചിച്ച കീർത്തനങ്ങൾ സ്വയം ഈണം നൽകി സന്ധ്യയ്ക്കു ചൊല്ലാൻ തയ്യാറാക്കിയവയായിരുന്നു.കുട്ടികൾപരിശീലിച്ച വിദ്യാ മേളങ്ങളും ജാതിഭേദമെന്യേ ആ ചെറിയ ഗ്രാമത്തിലെ കലാവാസനയുള്ള ആൾക്കാരും ഒത്തുകൂടി കീർത്തനാലാപനവും നല്ല ഒരു ഭജനയും മറ്റുമായി സന്ധ്യയിൽ ഒന്നുരണ്ടു മണിക്കൂർ നീളുന്ന ഒരു സംഗീത വിരുന്നായി മാറുമായിരുന്നു ആ സദസ്സ്.

കാലം മാറി .പിറന്ന നാട്ടിൽ നിന്നും പട്ടണത്തിലേക്കു താമസം പറിച്ചു നട്ടു.അത് സംഗീത സാന്ദ്രവും ആസ്വാദ്യകരവുമായാണ് ശശി ച്ചേട്ടന്റെ വീട്ടിൽ നടന്നിരുന്നത് .അച്ഛൻ സ്കൂൾ ഹെഡ്മാസ്റ്റർ എന്നതിന് പുറമെ ഒരു കവിയും,സാഹിത്യകാരനും എല്ലാമായിരുന്നു.അദ്ദേഹവും രചിച്ച കീർത്തനങ്ങൾ സ്വയം ഈണം നൽകി സന്ധ്യയ്ക്കു ചൊല്ലാൻ തയ്യാറാക്കിയവയായിരുന്നു.കുട്ടികൾപരിശീലിച്ച വിദ്യാ മേളങ്ങളും ജാതിഭേദമെന്യേ ആ ചെറിയ ഗ്രാമത്തിലെ കലാവാസനയുള്ള ആൾക്കാരും ഒത്തുകൂടി കീർത്തനാലാപനവും നല്ല ഒരു ഭജനയും മറ്റുമായി സന്ധ്യയിൽ ഒന്നുരണ്ടു മണിക്കൂർ നീളുന്ന ഒരു സംഗീത വിരുന്നായി മാറുമായിരുന്നു ആ സദസ്സ്.

നിഷ്ഠകളും ചിട്ടകളും നേരാംവണ്ണം നടത്തിക്കൊണ്ടു പോകാൻ പറ്റാതായി.കുട്ടികൾക്ക് പാഠ്യേതര വിഷയങ്ങൾക്കായി മാറ്റിവെക്കാൻ സമയമില്ലാതായി അഥവാ കിട്ടിയാൽ താന്നെ ടെലിവിഷന്റെയും സോഷ്യൽ മീഡിയയുടെയും കൈകളിൽ അവർ അകപ്പെട്ടു പോവുകയുമാണ് .

എങ്കിലും ഇതൊന്നും അന്യം നിന്ന് പോകാതെ വീട്ടിലുള്ളപ്പോഴോക്കെ വിള ക്ക് കൊളുത്തലും,സന്ധ്യാവന്ദനവും മുടക്കാം കൂടാതെ നിഷ്ഠയോടെ ചെയ്യുന്ന ആളായിരുന്നുഇവിടുത്തെ ഗൃഹനാഥൻ .നാലു മാണി കഴിയുമ്പോഴേ പൂക്കളൊക്കെ പാറിച്ചു വക്കും.

അതിരാവിലെ മുതലുളള സൂര്യന്റെ വെയിലേറ്റ് കടും ചുവപ്പാർന്ന ഇടതൂർന്ന ഇതളുകളുള്ള ചെമ്പരത്തി പൂക്കൾ ,പറിച്ചാലും പറിച്ചാലും തീരാത്ത തൂവെള്ള മന്ദാരപ്പൂക്കൾ ,ചുവന്നുതുടുത്ത കുട ച്ചെത്തി കുലകൾ,കടും നീല മഷി കൊണ്ടു കണ്ണെഴുതി വാലിട്ട പോലെ തോന്നിക്കുന്ന ധാരളം ഇതളോട് കൂടിയ ശങ്കുപുഷ്പ പൂക്കൾ, പരിശുദ്ധിയർന്ന തുളസിക്കതിർ വേണ്ടുവോളം.മഞ്ഞ അരുളി യുടെയും റോസ് നിറത്തിലെയും അരുളിപ്പൂക്കൾ എല്ലാം ശ്രദ്ധയോടെ അടർത്തി ഇതളുകളാക്കി വലിയ ഒരു താലത്തിൽ നിറച്ചു വക്കും.

തളിക നിറഞ്ഞു കവിഞ്ഞു കഴിഞ്ഞാൽ വിളക്ക് വയ്ക്കുന്ന താലത്തിനു ചുറ്റും അലങ്കരിച്ചു വക്കും. .വിള ക്കും കിണ്ടിയും താല വും തേച്ച വെളിപ്പിക്കുന്നതും മറ്റും എന്റെ ജോലിയാണ്. വട്ടത്തിലുള്ള ഒരു ചെറിയ മേശയിൽചുവന്ന പട്ടു വിരിച്ചു വിളക്കൊരുക്കി പൂത്താലം മുന്നിൽ വച്ച് ഞങ്ങളിരുവരും

ആവണിപ്പലകയിൽ ഇരുന്നാണ്പ്രാർത്ഥിക്കുന്നത് .വീട്ടിലെല്ലാവരും ഉള്ള സമയങ്ങളിൽ വിലക്ക് കൊളുത്തുന്നതിൽ മുന്നോടിയായി ,മാണിയുടെ മുഴക്കം കേട്ടയുടനെ കയ്യും,കാലും,മുഖവും കാഴ്ഴുകിയെത്തണമെന്നു നിര്ബന്ധമാണ്.

മിക്കവാറും ഞാനാകും വൈകിയെത്തുന്നത് സന്ധ്യ വരെ മറ്റു ജോലികളുമായി കുളിക്കാതെ വൈകുന്നതിന് സ്ഥിരമായി വഴക്കു കേൾക്കുകയും ചയ്യും)കുഞ്ഞുങ്ങളും അവരുടെ അമ്മയേയും ഉള്ളപ്പോൾ അരങ്ങു സജീവമായിരിക്കും.എല്ലാവർ ചേർന്ന് ദീപം തെളിക്കൽ ഒരാഘോഷമാക്കും.മുറി പാവാട വട്ടത്തിലാക്കി മുട്ട് കുത്തി നിന്നാണ് പ്രാർത്ഥക്കുന്നത്. ഓ…പ്രാർത്ഥന കഴിഞ്ഞു കർപ്പൂരംഉഴിഞ്ഞു സർവ മംഗള മംഗല്യേ പാടി മുൻകൂട്ടി എല്ലാവരുടെയും കയ്യിൽ ഏല്പിച്ചിരിക്കുന്നു പൂക്കൾ വിളക്കിനു മുന്നിൽ അർപ്പിച്ച പ്രാർത്ഥന കഴിയും.പിന്നീട് തുളസിത്തറയിലേക്കുള്ള കത്തിച്ച മൺചിരാതുമായി 'ദീപം,ദീപം'എന്ന് പറഞ്ഞ കുട്ടികളും പരിവാരങ്ങളുമായി നീങ്ങുംതുളസി തൊട്ടുവന്ദിച്ചു തുളസിത്തറക്ക് പ്രാദക്ഷിണം വച്ച് നമുക്കായി കിട്ടിയ ആകാശം നല്ലവണ്ണം നോക്കിക്കണ്ടു സന്ധ്യക്ക്‌ തിരിച്ചു കയറും.

പലതരം പൂക്കളുടെ നിറവ്യത്യാസം ചുവന്ന പട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഓട്ടുവിളക്കിൽ നിന്നുള്ള തിരിനാളത്തിന്റെ പ്രഭാപൂരം ,കർപ്പൂരത്തിന്റെ ഗന്ധം എല്ലാ കൂടി കലർന്ന അഭൗമമായ അന്തരീക്ഷം ,എല്ലാവരും ചേർന്നുള്ള പ്രാർത്ഥന.ഇതൊക്കെയാണ് നമ്മുടെ പൂജാരി ഇഷ്ടപ്പെട്ടിരുന്നത്.,മറിച്ചു മൂർത്തിയെസ്ഥാപിച്ചുകൊണ്ടുള്ള ഒരു രീതിയായിരുന്നില്ല എതിഷ്‌ടമൂർത്തിയെയുംമനസ്സിൽ കാണാം .യാതൊരു നിബന്ധനയുമില്ല. ഇത്തരം കാര്യങ്ങളിൽ ആരെങ്കിലും ഉഴപ്പു കാണിച്ചാൽ അപ്പോൾ തന്നെ പറയും.ഈ കാര്യങ്ങൾ ഒരു വഴിപാട് പോലെ കാണാനുള്ളതല്ല.അടുത്ത തലമുറയും ഇതുകണ്ട് ആവർത്തിക്കേണ്ട ,തുടരേണ്ട.നമ്മുടെ സംസ്കാരമാണ് .അതാണ് ഞാൻ അർത്ഥമാക്കുന്നത് അല്ലാതെ ഇതൊന്നും എനിക്കുവേണ്ടി ചെയ്യുന്നതാണ് എന്ന് നിങ്ങൾ ധരിക്കരുത്.

വിഷു,ഉത്രാടം , പൂജ വെപ്പ് കാർത്തിക,ത്തരം നാളുകളിലെല്ലാം അതുമായി ബന്ധപ്പെട്ട എല്ലാ ചാടങ്ങുളുമ്പൻജിയായി നിറവേറ്റുമായിരുന്നു.ഒരിക്കൽ ഞങ്ങളിരുവരും മാത്രമായുള്ള ഒരു പ്രാർത്ഥനാ വേളക്ക് ശേഷം എന്നോട് ചോദിച്ചു 'നീ എന്താണ് ഇത്രയും സമയം കണ്ണടച്ചിരുന്നു പ്രാർത്ഥിക്കുന്നത് .യാതൊരു മടിയുമില്ലാതെ ഞാനെന്റെ ആവശ്യങ്ങളുടെ കെട്ടഴിച്ചു നിരത്തി.

ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു 'എനിക്കീവക യാതൊരാവശ്യവുമില്ല.'കിടത്തരുത്,എന്ന പ്രാർത്ഥന മാത്രം'

അന്ന് അത്രയധികം ബുദ്ധി മുട്ടുകൾ ഒന്നുമില്ലാതിരുന്നിട്ടും എന്തുകൊണ്ടാണിത് മാത്രം മതത്തി എന്ന് പ്രാർത്ഥിക്കുന്നത്. ഞാൻ അത്ഭുതപ്പെട്ടു.അസുഖങ്ങൾ, വേദാന്ത, ഒക്കെ ഒന്ന് കുറച്ചു തരണമെന്ന് പോലും പ്രാര്ഥിക്കാത്തത് എന്തുകൊണ്ടാണ് . അധികം വൈകാതെ ആതിന്ഉത്തരം എനിക്ക് കിട്ടി. ആയുസ്സിനും ജീവനുമൊന്നും നമ്മൾ കൂട്ടുന്ന കണക്കല്ല,ശരിയായ കണക്കു കൂട്ടൽ വേറെയാണത്രെ .

ഇന്നെല്ലാം, കഴിഞ്ഞതെല്ലാം സ്വപ്നമായിതോനുന്നു.മന്ദാരപ്പൂക്കൾ എണ്ണമില്ലാതെ കൊഴിഞ്ഞു കിടക്കുന്നു.ചെമ്പരത്തിയും അരുളിയും മറ്റും ചുവടോടെ വാടിക്കറിഞ്ഞ.ആളനക്കറുംസ്പര്ശവുമില്ലാതെ ചെടികളും പട്ടുപോകും. പക്ഷെ വാടിക്കൊഴിഞ്ഞ ശങ്കുപുഷ്പച്ചെടിതളിർത്തു പൂവിടുന്നു.തുളസി ചെടികൾ ആർത്തു വളരുന്നു.പുതിയ ചെമ്പരത്തി പൊക്കൽവിടരുന്നു.പാക്ഷേ എനിക്ക് മാത്രം ഒരുത്സാഹവുമില്ല.ഒന്നും തുടർന്ന് കൊണ്ടുപോകാനുള്ള ആർജവവും മനസ്സിലുണ്ടാവുന്നില്ല.വെറും വഴിപാടായി വിള ക്ക് വെക്കൽ മാത്രം നടത്തുന്നു.ഇന്ന് ഈ വീട് പൂജാരിയില്ലാത്ത ഒരു ദേവാലയമാണ് ആളില്ല അനക്കമില്ല ആരാധനായില്ല വീണ്ടും വീണ്ടും ദീപനാളത്തെ മുൻനിർത്തിയുള്ള

പ്രാർത്ഥന മാത്രം മുഴങ്ങുകയാണ് ..എന്റെ പരാശക്തി ,ഒരിക്കലും കിടത്തരുതേ,മനാസ്സമാധാനവുമായി ആരെയും ബുദ്ധിമുട്ടിക്കാതെ

തിരിച്ചു പോകാൻ കാഴിയണേ..

Krishnendhu
Next Story
Share it