Begin typing your search...

കള്ളനും ഭഗവതിയും' ടൈറ്റില്‍ പോസ്റ്റര്‍

കള്ളനും ഭഗവതിയും ടൈറ്റില്‍ പോസ്റ്റര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഒരു ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍, യുവനടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി സംവിധാനം ചെയ്യുന്ന ' കള്ളനും ഭഗവതിയും ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍, തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാര്‍. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയ്പ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കെ.വി. അനില്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം,പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം നിര്‍വഹിക്കുന്നു.

സംഗീതം രഞ്ജിത് രാജ. എഡിറ്റര്‍ ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് തിലകം, പശ്ചാത്തല സംഗീതം രഞ്ജിന്‍ രാജ, കലാ സംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍ ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുഭാഷ് ഇളമ്പല്‍.

Krishnendhu
Next Story
Share it