Begin typing your search...

സംവിധായകന്‍ തുളസീദാസ് പ്രധാന വേഷത്തില്‍ എത്തുന്ന കമ്പം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി.

സംവിധായകന്‍ തുളസീദാസ് പ്രധാന വേഷത്തില്‍ എത്തുന്ന കമ്പം  ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സംവിധായകന്‍ തുളസീ ദാസ്, നിര്‍മാതാവ് എന്‍.എം ബാദുഷ, മന്‍രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്‍സ് ലാഞ്ച് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍നവാഗത സംവിധായകനും പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ സുധന്‍രാജ്, ലക്ഷ്മി ദേവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'കമ്പം'. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. നാട്ടുമ്പുറത്തെ പുരാതനമായ ഒരു തറവാട്ടിലെ കാരണവരായ ചന്ദ്രന്‍ പിള്ള എന്ന കഥാപാത്രമായി തുളസീദാസ് എത്തുമ്പോള്‍, സി.ഐ മുഹമ്മദ് ഇക്ബാല്‍ എന്ന പോലീസ് കഥാപാത്രമായി ബാദുഷയും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

തുളസീദാസ്, എന്‍.എം ബാദുഷ, മന്‍രാജ് എന്നിവരെ കൂടാതെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ എല്‍ദോ സെല്‍വരാജ്, ശ്യാം തൃപ്പൂണിത്തറ, ഹര്‍ഷന്‍ പട്ടാഴി, താരങ്ങളായ അരുണ്‍ മോഹന്‍, തിരുമല ചന്ദ്രന്‍, മനോജ് വലംചുഴി, ഗോപകുമാര്‍, ശിവമുരളി, നിഖില്‍ എല്‍, ലാല്‍ജിത്ത്, ശ്രീകല ശ്രീകുമാര്‍, ലക്ഷമി ദേവന്‍, ബിബിയ ദാസ്, കന്നഡ താരം നിമാ റായ്, മാസ്റ്റര്‍ അഭിനവ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഗ്രാമ പശ്ചാത്തലത്തില്‍ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും സസ്‌പെന്‍സും കോര്‍ത്തിണക്കി ത്രില്ലര്‍ മൂഡില്‍ ആണ് കമ്പം ഒരുക്കുന്നത്. നാട്ടിലെ ഒരുത്സവത്തിന്റെ കമ്പക്കെട്ടിനിടയില്‍ അരങ്ങേറുന്ന ഒരു മരണത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടുകയാണ് ഈ ചിത്രം. അതിലൂടെ അപ്രതീക്ഷിതമായ പല ദുരൂഹതകളുടേയും മറനീക്കപ്പെടുന്നു.

Krishnendhu
Next Story
Share it