Begin typing your search...

കമല ഹാസൻ ശ്രീവിദ്യ അവസാന കൂടിക്കാഴ്ച

ചലച്ചിത്ര പത്രപ്രവർത്തകൻ കെ സി മധുവിന്റെ ഓർമ്മക്കുറിപ്പുകൾ

കമല ഹാസൻ ശ്രീവിദ്യ അവസാന കൂടിക്കാഴ്ച
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശരിയാണ് .

അതൊരു വല്ലാത്ത അനുഭവമായിരുന്നു.

തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് നെടുമ്പാശ്ശേരി എയർ പോർട്ടിലേക്കുള്ള യാത്രാ ദൂരത്തിനിടയിൽ ഇരുപത്തിഒൻപത് മണിക്കൂറുകളുടെ സമയ ദൂരമാണ് അനുഭവ മണ്ഡലം. ഈ സമയമത്രയും ഞാനൊരു പ്രത്യേക വ്യക്തിയുടെ സഹയാത്രികനായിരുന്നു.സാക്ഷാൽ ഉലക നായകൻ കമലഹാസന്റെ.

അതൊരു വല്ലാത്ത അനുഭവമായിരുന്നു.

അമൃത ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പാലിയേറ്റീവ് കെയറിന്റെ അതിഥിയായാണ് കമൽ അന്ന് കേരളത്തിലെത്തിയത്.അതിന്റെ ഭാഗമായി കമലുമായി ബന്ധപ്പെട്ടപ്പോൾ ഒറ്റ നിബന്ധനയെ കമൽ മുന്നോട്ടു വച്ചൂള്ളൂ.

'വിദ്യ (ശ്രീവിദ്യ) ആശുപത്രിയിലാണ്. എനിക്കവരെ കാണണമെന്നുണ്ട്. അങ്ങനൊരു കൂടിക്കാഴ്ചയെക്കുറിച്ചു മാധ്യമങ്ങളറിയാൻ പാടില്ല , പിന്നെ പൊതുജനവും. വിദ്യയോടന്വേക്ഷിച്ഛ് പറയൂ, ഇന്ന് തന്നെ യാത്ര തീരുമാനിക്കാം.'' കമൽ തിടുക്കത്തിൽ പറഞ്ഞു നിർത്തി.

വിദ്യയെ നേരിൽ കാണണമെന്നുള്ള ആഗ്രഹത്തെക്കുറിച്ചറിയിക്കാൻ ഞാനവരെ വിളിച്ചു. കമൽ നേരിട്ടെത്തുന്നതിൽ അവർക്കുബുദ്ധിമുട്ടില്ലായിരുന്നു. പക്ഷെ അവർക്കൊരു നിബന്ധനയുണ്ടായിരുന്നു.ഒരു കാരണവശാലും മറ്റാരും കമലിനോടൊപ്പമുണ്ടാകരുത്,ഞാൻ പോലും.

അസുഖത്തിന്റെ ആധിക്യത്താൽ ശ്രീവിദ്യയുടെ മുഖം തന്നെ മാറിയിരുന്നു. കണ്ടു പരിചയിച്ചവരുടെ മുന്നിൽ തന്റെ പുതിയ മുഖം പ്രദര്ശിപ്പിക്കുവാൻ അവർക്കു തെല്ലും താത്പ്പര്യമില്ലായിരുന്നു. ശ്രീവിദ്യ സ്വന്തം സൗന്ദര്യത്തെ അത്രമേൽ സ്നേഹിച്ചിരുന്നു.വിദ്യയുടെ നിബന്ധന അംഗീകരിച്ചുകൊണ്ട് ഞാൻ കമലഹാസനെ വിളിച്ചു വിവരം അറിയിച്ചു. അന്നേക്ക് മൂന്നാം ദിനം കമലിന്റെ കേരളത്തിലേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടു.( തുടരും )

Krishnendhu
Next Story
Share it