Begin typing your search...

ഏതം സിനിമ ; അച്ഛൻ എം വി ദേവന്റെ ഓർമ്മകളിൽ മകൾ ശാലിനിഎഴുതുന്ന ഓർമ്മക്കുറിപ്പ്

ഏതം സിനിമ ; അച്ഛൻ എം വി ദേവന്റെ ഓർമ്മകളിൽ മകൾ ശാലിനിഎഴുതുന്ന ഓർമ്മക്കുറിപ്പ്
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

(എം വി ദേവന്റെ മകളാണ് ശാലിനി . നിർമ്മിതി കലയിൽ എഞ്ചിനീയർ . കലയും സാഹിത്യവും ചെറുതല്ലാത്ത രീതിയിൽ തലയ്ക്കു പിടിച്ചിട്ടുണ്ട് .അച്ഛന്റെ ഏറ്റവും വലിയ ആരാധിക കൂടിയാണ് ശാലിനി. എന്നുമോർക്കുന്ന അച്ഛനെ വീണ്ടുമോർക്കാൻ കാരണമായ സിനിമ എന്ന നിലക്കാണ് പ്രവീൺ മൂടാടി യുടെ 'ഏതം ' ശാലിനി നോക്കിക്കാണുന്നത്. ഏതത്തെക്കുറിച്ഛ് ശാലിനി എഴുതുമ്പോൾ അത് ദേവനെക്കുറിച്ചുള്ള ഓർമ്മ ചിന്തായി മാറുന്നു.ശാലിനി എഴുതുന്നു.... )

തികച്ചും ആകസ്മികമായ ഒരു സന്തോഷം..

ആദ്യമായാണ് ഒരു സിനിമയുടെ ടൈറ്റിലിൽ അച്ഛന്റെ പേര് കാണുന്നത്...

പ്രവീൺ ചന്ദ്രൻ മൂടാടി സംവിധാനം ചെയ്ത 'ഏതം' എന്ന ചിത്രം.

'ഏതം' എന്ന് വെച്ചാൽ പല വർണ്ണങ്ങൾ ചേർന്നു പ്രത്യേക നിറമായത് എന്നർത്ഥം.

ന്യൂ മാഹിയിൽ സ്ഥിതി ചെയ്യുന്ന മലയാള കലാഗ്രാമത്തിലെ ആദ്യകാല ( 1993-) ചിത്രകലാ വിദ്യാർത്ഥിയായിരുന്നു പ്രവീൺ ചന്ദ്രൻ . ആ കാലത്തു അച്ഛനായിരുന്നു കലാഗ്രാമത്തിന്റെ ഹോൺ. ഡയറക്ടർ.

ചിത്രകാരനും എഴുത്തുകാരനും ഹരിഹരൻ സാറിന്റെ പാഴാഴിരാജ സിനിമയുടെ സഹ സംവിധായകനുമായ പ്രവീൺ തന്നെയാണ് 'ഏതം' എന്ന സിനിമയുടെ കഥയും തിരക്കഥയും, നിർമ്മാണവും ഒരുക്കിയിരിയ്ക്കുന്നത്..

എത്രയോ വർഷങ്ങൾ അച്ഛനെ അനുഗമിച്ചു സന്ദർശിച്ച കലാഗ്രാമത്തിന്റെ ഭംഗി എത്ര മനോഹരമായിട്ടാണ് ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്.!!!! ..

.. കലാഗ്രാമവുമായി സുപരിചിതമായുള്ള കുറെ പേരെ ഇത…

തികച്ചും ആകസ്മികമായ ഒരു സന്തോഷം..

ആദ്യമായാണ് ഒരു സിനിമയുടെ ടൈറ്റിലിൽ അച്ഛന്റെ പേര് കാണുന്നത്...

പ്രവീൺ ചന്ദ്രൻ മൂടാടി സംവിധാനം ചെയ്ത 'ഏതം' എന്ന ചിത്രം.

'ഏതം' എന്ന് വെച്ചാൽ പല വർണ്ണങ്ങൾ ചേർന്നു പ്രത്യേക നിറമായതു എന്നർത്ഥം.

ന്യൂ മാഹിയിൽ സ്ഥിതി ചെയ്യുന്ന മലയാള കലാഗ്രാമത്തിലെ ആദ്യകാല ( 1993-) ചിത്രകലാ വിദ്യാർത്ഥിയായിരുന്നു പ്രവീൺ ചന്ദ്രൻ . ആ കാലത്തു അച്ഛനായിരുന്നു കലാഗ്രാമത്തിന്റെ ഹോൺ. ഡയറക്ടർ.

ചിത്രകാരനും എഴുത്തുകാരനും ഹരിഹരൻ സാറിന്റെ പാഴാഴിരാജ സിനിമയുടെ സഹ സംവിധായകനുമായ പ്രവീൺ തന്നെയാണ് 'ഏതം' എന്ന സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിയ്ക്കുന്നത്.. നിർമ്മാണവും .

എത്രയോ വർഷങ്ങൾ അച്ഛനെ അനുഗമിച്ചു സന്ദർശിച്ച കലാഗ്രാമത്തിന്റെ ഭംഗി എത്ര മനോഹരമായിട്ടാണ് ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്.!!!! ..

.. കലാഗ്രാമവുമായി സുപരിചിതമായുള്ള കുറെ പേരെ ഇതിൽ കണ്ടതിൽ ഒരുപാടു സന്തോഷം... ചാലകാര പുരുഷു , ഓ അജിത്കുമാർ ,സീറോ ബാബു മാഷ് , പ്രശാന്ത് ഒളവിലം ...അങ്ങിനെ പലരും...

പശ്ചാത്തല സംഗീതം മനസ്സിൽ മായാത്ത നൊമ്പരമായി പിന്തുടരുന്നു...

പിന്നെ ...പ്രമേയം ...

ചിത്രവും ശില്പവും സംഗീതവും നാടകവും നൃത്തവും നിറഞ്ഞു തുളുമ്പുന്ന ഒരു ക്യാമ്പസ്.....

.കാലം മാറുമ്പോഴും...മനുഷ്യൻ മാറുമ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രണയവും പ്രതികാരവും വിരഹവും നൈരാശ്യവും ......

ഉത്തരം കിട്ടാത്ത ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു...

എപ്പോഴാണ് പ്രണയം പ്രതികാരത്തിലേക്കു വഴിമാറുന്നത്?

സ്നേഹക്കൂടുതൽ കൊണ്ടോ?

സ്നേഹത്തിൽ വിഷം കലരുമ്പോഴോ?

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയുടെ ആലാപനം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു..

"ചൂടാതെ പോയ് നീ, നിനക്കായി ഞാൻ

ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ

കാണാതെ പോയ് നീ,

നിനക്കായ് ഞാനെന്റെ...

പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ

ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ

ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ"...

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ

അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ...

കുങ്കുമം തൊട്ടുവരുന്ന

ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ..."...

ദുഃഖമാണെങ്കിലും ,നിന്നെക്കുറിച്ചുള്ള ദുഃഖം

എന്താനന്തമാണെനിക്കോമനെ

എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ

നിൻ അസാന്നിദ്ധ്യം പകരുന്ന വേദന"-...

എം വി ദേവൻ തന്റെ ഗുരുവാണെന്നു, അഭിമാനത്തോടും അതിൽ കൂടുതൽ ആത്മാർത്ഥതയോടും കൂടി പറയുന്ന,

പ്രവീൺ ചന്ദ്രൻ മൂടാടി, പഠിച്ചിരുന്ന

കലയുടെ ഈ ദേവലോകത്തിനും ഗുരുക്കന്മാർക്കും, നല്കുന്ന നിറവർണ്ണങ്ങളുള്ള ഒരു പാരിതോഷികം......(തുടരും)

Krishnendhu
Next Story
Share it