ആരാണ് ആയിഷ സിദ്ദിഖി? ഷൊയ്ബിന്റെ ആദ്യവിവാഹസാനിയയ്ക്ക് അറിയാമായിരുന്നോ?
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടയില്‍ മറ്റൊരു വാര്‍ത്ത കൂടി സോഷ്യല്‍ മീഡയയില്‍ തരംഗമാകുകയാണ്. വാര്‍ത്തയിലെ താരം മറ്റാരുമല്ല, ഹൈദരാബാദുകാരിയ ആയിഷ സിദ്ദിഖി. ആയിഷയുടെ തുറന്നുപറച്ചിലുകള്‍ നേരത്തെയും വാര്‍ത്തയായിരുന്നു. സാനിയയെ വിവാഹം ചെയ്യുന്നതിനു മുമ്പ് ഷൊയ്ബ് തന്നെ വിവാഹം കഴിച്ചുവെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.
സാനിയ-ഷൊയ്ബ് വിവാഹശേഷമാണ് ആയിഷ രംഗത്തുവരുന്നത്. സാനിയയ്ക്ക് മുമ്പു താനായിരുന്നു ഷൊയ്ബിന്റെ ഭാര്യയെന്നായിരുന്നു ആയിഷയുടെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിനെത്തുടര്‍ന്ന് അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ആയിഷ അധ്യാപികയായിരുന്നു. താനുമായുള്ള വിവാഹം വേര്‍പെടുത്താതെയാണ് ഷൊയ്ബ് സാനിയയെ വിവാഹം ചെയ്തതെന്നും അവര്‍ ആരോപിച്ചു. 2002-ലായിരുന്നു തങ്ങളുടെ വിവാഹമെന്നും ആയിഷ വെളിപ്പെടുത്തി.
തങ്ങളുടെ വിവാഹത്തിനു തെളിവായി വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുമെന്നും ഷൊയ്ബിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസുകൊടുക്കുമെന്നും ആയിഷ പറഞ്ഞിരുന്നു. തുടര്‍ന്ന് ഷൊയ്ബില്‍ നിന്നു തനിക്ക് പതിനഞ്ച് കോടിരൂപ ജീവനാംശമായി ലഭിച്ചുവെന്നും ആയിഷ വെളിപ്പെടുത്തിയിരുന്നു. ഇതു വന്‍ വിവാദമായിരുന്നു. പിന്നീട്, ആയിഷയുടെ പരസ്യപ്രസ്താവനകള്‍ അവസാനിക്കുകയും മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവര്‍ വരാതാകുകയും ചെയ്തു. ആയിഷയുമായുള്ള ബന്ധം കോടികള്‍ നല്‍കി ഷൊയ്ബ് ഒത്തുതീര്‍പ്പാക്കിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സാനിയയ്ക്ക് ഷൊയ്ബിന്റെ ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നെന്നും സാനിയ വെറുമൊരു പ്രണയബന്ധമായി മാത്രമാണു കണക്കാക്കിയതെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സാനിയ-ഷൊയ്ബ് ദമ്പതികള്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്നുള്ള വാര്‍ത്ത പരക്കുന്നതിനിടെയാണ് ആയിഷ സിദ്ദിഖിയും വാര്‍ത്തയില്‍ നിറയുന്നത്. അതിനിടെ, സാനിയയ്ക്ക് ട്വിറ്ററില്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് ഷൊയ്ബ് എത്തിയതും വാര്‍ത്തയായി. ഇരുവരും പിരിയുന്നുവെന്ന വാര്‍ത്ത പരക്കുന്നതിനിടെ ഷൊയ്ബിന്റെ ആശംസയും ചര്‍ച്ചയാകുന്നു. അതേസമയം, വിവാഹമോചനത്തെക്കുറിച്ച് സാനിയയും ഷൊയ്ബും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.