രേവതി എന്ന ഡബ്ബിങ് ആർട്ടിസ്ററ്
രേവതി ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. അഭിനയം മാത്രമല്ല, സംവിധാന രംഗത്തും അത്രക്കങ്ങോട്ടടുക്കുന്നില്ല. വളർത്താനൊരു കുട്ടിയുണ്ടിപ്പോൾ രേവതിക്ക്. ഛായാഗ്രാഹകനും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു ആശാ കേളുണ്ണി നായർ എന്ന രേവതിയെ 1986 ൽ വിവാഹം കഴിച്ചത്.പലരും പറയാറുള്ളത് പോലെ തികച്ചും ബൗദ്ധികമായ കാരണങ്ങളാൽ 2002 ൽ കോടതി മുഖേനെ അവരുടെ ബന്ധം വേർ പിരിയുകയായിരുന്നു.2018 ലാണ് രേവതി ആ മഹത്തായ സത്യം പുറം ലോകത്തെ അറിയിച്ചത്. തനിക്കു അഞ്ചു വയസ്സായ ഒരു കുട്ടിയുണ്ടെന്ന്.മാഹീ എന്നാണ് പെൺകുട്ടിയുടെ പേര് .പിതാവിനെക്കുറിച്ചന്വേഷിച്ചപ്പോഴാണ് രേവതി ആ വിവരം പുറത്തു വിട്ടത്.
സാധാരണയെന്നപോലെ എന്റെ കുട്ടിയുടെ പേര് എനിക്ക് വെളിപ്പെടുത്തെനാകില്ല, കാരണം 'വിട്രോ ഫെർട്ടിലൈസേഷൻ ' (കൃത്രിമ ബീജ സങ്കലനം) വഴിയാണ് എന്റെ കുട്ടികുട്ടിയെ എനിക്ക് ലഭിച്ചതെന്നാണ് രേവതിയുടെ ഭാഷ്യം.
ഒന്നാംതരം നടിയാണ്, സംവിധായികയാണ്, നർത്തകിയാണ് രേവതി , സർവോപരി ബുദ്ധിജീവിയുമാണ്.എന്നാൽ രേവതി നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റാണെന്നു അധികമാർക്കുമറിയില്ല.മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കു വേണ്ടിയും രേവതി ശബ്ദം കൊടുത്തിട്ടുണ്ട്.' പുണ്യകോടി' എന്ന ആനിമേഷൻ ചിത്രത്തിൽ രേവതി ഒരു പശുവിന്റെ ശബ്ദമാണ് നൽകിയത്.മലയാളത്തിൽ ഖുശ്‌ബുവിനും, പൂജ ബത്രക്കും , വേണ്ടി ശബ്‌ദം നൽകിയിട്ടുണ്ട് .തമിഴിൽ ശ്രീദേവി,കാജോൾ,തബു എന്നിവർക്കും രേവതി ശബ്ദം കടം കൊടുത്തിട്ടുണ്ട്.