Begin typing your search...

പുലിയെ കല്ലെറിഞ്ഞ് പുലിവാലു പിടിച്ചു, മൈസൂരിലെ പുലിമുരുകന് കിട്ടിയത് എട്ടിന്റെ പണി

പുലിയെ കല്ലെറിഞ്ഞ് പുലിവാലു പിടിച്ചു, മൈസൂരിലെ പുലിമുരുകന് കിട്ടിയത് എട്ടിന്റെ പണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


പുലിവാലു പിടിച്ചു- എന്നൊരു പ്രയോഗമുണ്ട് നാട്ടില്‍. അത്തരം അവസ്ഥകളില്‍ ചെന്നു ചാടിയവര്‍ക്കറിയാം എന്താണ് സംഭവമെന്ന്. എന്നാല്‍, ഈ സംഭവം അങ്ങനെയല്ല. ശരിക്കും പുലിയുടെ മുന്നില്‍ ചെന്നുപെട്ട ഒരാളുടെ അവസ്ഥ എന്തായിരിക്കും? പുലിയെ കല്ലെറിഞ്ഞ് പുലിവാലു പിടിച്ച ഒരാളുടെ അവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.

മൈസൂരിലെ കെ.ആര്‍ നഗറിലാണ് സംഭവം. വീടിന്റെ ടെറസിലെത്തിയ പുലിയെ ഒച്ച വച്ചു നാട്ടുകാര്‍ ഓടിക്കുന്നു. പുലി ടെറസില്‍ നിന്നു ചാടിയിറങ്ങുന്നു. റോഡിലേക്കാണ് പുലി ചാടിയിറങ്ങിയത്. പുലിയുടെ വരവുകണ്ട് വെട്ടിച്ചുപോകാനൊരുങ്ങിയ ബൈക്ക് യാത്രക്കാരനെ പുലി ആക്രമിക്കുന്നു. ബൈക്കിന്റെ പിന്നില്‍ പിടിത്തമിട്ട പുലി, ബൈക്ക് മറിയുന്നതോടെ തൊട്ടടുത്ത പറമ്പിലേക്ക് കടക്കുന്നു. ബൈക്ക് യാത്രക്കാരന്‍ കഷ്ടിച്ചു രക്ഷപ്പെട്ടു എന്നു പറയാം.

പുലിയെ ഒച്ചവച്ചു ഓടിച്ചവരിലൊരാള്‍ റോഡിന്നിപ്പിറം നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ റോഡ് മുറിച്ചുകടന്ന് ഒരു കല്ലെടുത്ത് പുലിയ എറിയുന്നു. പ്രകോപിതനായ പുലി അയാളുടെ നേരെ പാഞ്ഞടുക്കുന്നു. ജീവനും കൊണ്ട് അയാള്‍ ഓടുന്നു.അയാള്‍ രക്ഷപ്പെട്ടോ അതോ പുലി പിടിച്ച എന്നറിയില്ല, വീഡിയോ അവിടെ അവസാനിക്കുന്നു. എന്തായാലും മൈസൂരിലെ പുലിമുരുകനു കിട്ടിയത് എട്ടിന്റെ പണിയായിപ്പോയി.

Krishnendhu
Next Story
Share it