"കതിവനൂർ വീരൻ"
ചരിത്രത്തെ ആസ്പദമാക്കി മറ്റൊരു പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രം കൂടി മലയാളത്തിൽ ഒരുങ്ങുകയാണ്.വടക്കേ മലബാറിന്റെ പൈതൃക കലയായ തെയ്യക്കോലത്തെ അത്യാധുനിക ദൃശ്യ ശബ്‌ദ മികവോടെ അനിർവചനീയ തലത്തിലേക്ക് കൊണ്ടു പോകാൻ ചിത്രം "കതിവനൂർ വീരൻ"തയ്യാറെടുക്കുന്നു. സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന "കതിവനൂർ വീരൻ" സംവിധാനം ചെയ്ത് ഒരുക്കുന്നത് പ്രമുഖ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ ആണ്. ഏകദേശം നാൽപ്പത് കോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായിരിക്കും"കതിവനൂർ വീരൻ"എന്ന് ചിത്രത്തിന്റെ സംവിധായകൻ ശ്രീ ഗിരീഷ് കുന്നുമ്മൽ പറഞ്ഞു.
ടി പവിത്രൻ, രാജ്മോഹൻ നീലേശ്വരം എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹകനായ ഷാജി കുമാർ ആണ്. 'റോഷാക്ക് 'എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുക. മയോളത്തിലെയും തമിഴിലെയും പ്രമുഖ ടെക്നീഷ്യൻമാർ സഹകരിക്കുന്ന *"കതിവനൂർ വീരൻ" 2023 അവസാനത്തോടെ ചിത്രീകരണത്തിന് ആരംഭം കുറിക്കുന്ന രീതിയിൽ വിപുലമായ അണിയറ പ്രവർത്തങ്ങൾ ആരംഭിച്ചു