Begin typing your search...

ഐശ്വര്യ റായ് ബച്ചന് ഇന്നു പിറന്നാള്‍

ഐശ്വര്യ റായ് ബച്ചന് ഇന്നു പിറന്നാള്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഐശ്വര്യ റായ് ബച്ചന് ഇന്നു പിറന്നാള്‍. 49-ാം വയസിലേക്കു പ്രവേശിക്കുകയാണ് ലോകസുന്ദരി. പ്രായം വെറും സംഖ്യ മാത്രമാണെന്ന ചൊല്ല് ഐശ്വര്യയുടെ കാര്യത്തില്‍ നൂറു ശതമാനവും ശരിയാണെന്ന് അവരുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ തോന്നും. 1994-ല്‍ ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യ മണിരത്‌നത്തിന്റെ ഇരുവര്‍ (1997) എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. ആ വര്‍ഷം തന്നെ ഐശ്വര്യ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. പിന്നെ, ബോളിവുഡിന്റെ താരറാണിയായി ഉദയം കൊള്ളുകയായിരുന്നു.

അഭിനയം കെണ്ടു മാത്രമല്ല, നൃത്തച്ചുവടുകള്‍ കൊണ്ടും വെള്ളിത്തിര കീഴടക്കിയ നടിയാണ് ഐശ്വര്യ.

ഡോല രേ ഡോല..

ദേവദാസ് എന്ന ചിത്രത്തിലെ ഗാനമാണിത്. ഷാരൂഖ് ഖാന്‍, ഐശ്വര്യ, മാധുരി എന്നിവരാണ് ചിത്രത്തിലേ കേന്ദ്രകഥാപാത്രങ്ങള്‍. മാധുരി ദീക്ഷിതിന്റെയും ഐശ്വര്യയുടെയും മാസ്റ്റര്‍പീസ് ഗാനരംഗങ്ങളിലൊന്നാണ് ഡോല രേ. ഇരുവരും വെള്ളിത്തിരയില്‍ നടനവിസ്മയം തീര്‍ത്ത ഗാനം ഇന്നും പ്രേക്ഷകര്‍ കാണുന്നു.

താല്‍ എന്ന ചിത്രത്തിലെ താല് സേ താല് മിലാ എന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും തരംഗമാണ്.

ഹം ദില്‍ കേ ചുകേ സനം എന്ന ചിത്രത്തിലെ ഡോല് തരോ ഡോല് ബാജേ എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. സല്‍മാന്‍ ഖാനും ഐശ്വര്യയും കേന്ദ്രകഥാപാത്രമായ സിനിമ ബോളിവുഡില്‍ വന്‍ ഹിറ്റ് ആയിരുന്നു.

Krishnendhu
Next Story
Share it