Begin typing your search...

ലിപ് ലോക്കില്‍ അത്ര സുഖമില്ലെന്ന് സ്വാസിക

ലിപ് ലോക്കില്‍ അത്ര സുഖമില്ലെന്ന് സ്വാസിക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് നടി സ്വാസിക. യുവനടന്‍ റോഷനും സ്വാസികയും കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ചതുരം. ചിത്രത്തില്‍ റോഷനും സ്വാസികയും തമ്മില്‍ ലിപ് ലോക്ക് സീനുകളുണ്ട്. സീനുകള്‍ ഇതിനോടകംതന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. എന്നാല്‍, ലിപ് ലോക്ക് രംഗങ്ങള്‍ അത്ര സുഖം നല്‍കുന്നതല്ലെന്നാണ് താരത്തിന്റെ അഭിപ്രായം. ലിപ് ലോക്ക് സീനുകളെക്കുറിച്ചുള്ള നടിയുടെ അനുഭവം പങ്കുവച്ചത് വൈറലായിരിക്കുന്നു.

താരങ്ങള്‍ ഫീലോടെ ലിപ് ലോക്ക് രംഗങ്ങള്‍ അഭിനയിക്കുന്നു എന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഒരുപാട് ആളുകളുടെ മുന്നില്‍ വച്ചാണ് ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നത്. അതോടൊപ്പം ഡയലോഗുകളുമുണ്ടാകും. ചുംബിക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ മനസില്‍ പ്രേക്ഷകര്‍ വിചാരിക്കുന്നതുപോലുള്ള വികാരങ്ങളൊന്നും ഉണ്ടാകില്ല. അത്രയ്ക്ക് തൊലിക്കട്ടിയുള്ള ആളല്ല താന്‍. പത്തു മുപ്പത് ആളുകളുടെ മുന്നില്‍ വച്ച് ലിപ് ലോക്ക് ചെയ്യുമ്പോള്‍ നല്ല ചമ്മല്‍ ഉണ്ടാകും. മാത്രമല്ല, ക്യാമറയുടെ ആംഗിള്‍ നോക്കണം, ലൈറ്റ് ക്യാച്ച് ചെയ്യണം അങ്ങനെ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടു പ്രേക്ഷകര്‍ വിചാരിക്കുന്നതു പോലുള്ള ഫീല്‍ അഭിനേതാക്കള്‍ക്ക് ഉണ്ടാകണമെന്നില്ല.

മിനിസ്‌ക്രീനില്‍ 'സീത' എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സ്വാസിക. മികച്ച നര്‍ത്തകി കൂടിയാണ് താരം. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക് സിനിമകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്.

Krishnendhu
Next Story
Share it