Begin typing your search...

കള്ളു കുടിക്കാരുടെ ശ്രദ്ധയ്ക്ക് എസ്‌ഐയുടെ കസേരയിലിരുന്ന് കുടിക്കാം

കള്ളു കുടിക്കാരുടെ ശ്രദ്ധയ്ക്ക് എസ്‌ഐയുടെ കസേരയിലിരുന്ന് കുടിക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഇടുക്കി കമ്പംമെട്ടില്‍ വന്നാല്‍ എസ്‌ഐയുടെ കസേരയിലിരുന്ന് കള്ളു കുടിക്കാം. നാടന്‍ രുചിക്കൂട്ടുകളുടെ ഭക്ഷണവും കഴിക്കാം. കമ്പംമെട്ടില്‍ ഒരു പോലീസ് സ്റ്റേഷന്‍ കള്ളുഷാപ്പായ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കമ്പംമെട്ടിലെ പഴയ പോലീസ് സ്‌റ്റേഷനാണ് പുതുമകള്‍ വരുത്തി കള്ളു ഷാപ്പാക്കി മാറ്റിയിരിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം കമ്പംമെട്ട് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത് ഇതേ വാടക കെട്ടിടത്തിലായിരുന്നു.

ഇപ്പോള്‍ പോലീസ് സ്‌റ്റേഷന്റെ തൊണ്ടിമുറി അടുക്കളയാണ്. രുചിയേറിയ വിഭവങ്ങള്‍ അവിടെ തയാറാക്കുന്നു. കപ്പയും, പന്നിക്കറിയും പന്നിഫ്രൈയുമാണു പ്രധാന വിഭവങ്ങള്‍. എല്ല്, കപ്പ, ബീഫ് കറി, ബീഫ്ഫ്രൈ , പോട്ടിഫ്രൈ , പതിര് എന്നിവയും ഷാപ്പില്‍ ലഭിക്കും. തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ പേരും ഇവിടെ കള്ളു കുടിക്കാനെത്തുന്നത്. ലോക്കപ്പ് റൂം കള്ള് ശേഖരിച്ചുവയ്ക്കുന്ന മുറിയായി. എസ്‌ഐ ഇരുന്ന മുറി കള്ളു കുടിക്കുന്ന ഇടമായി. അവിടെ ഇരുന്ന് കള്ളു കുടിക്കാം. ഭക്ഷണം കഴിക്കാം. മേമ്പൊടിക്ക് അല്‍പ്പം രാഷ്ട്രീയവും പഴയ തമിഴ്-മലയാളം പാട്ടുകളുമാകാം. കൗതുകം കൊണ്ടു കുടിയന്മാരല്ലാത്തവര്‍ പോലും ഷാപ്പില്‍ വരുന്നുണ്ട്. ചിലര്‍ കള്ളു കുടിക്കുന്നു. മറ്റു ചിലര്‍ ഭക്ഷണം കഴിച്ചു മാത്രം മടങ്ങുന്നു. പണ്ടു കള്ള് കുടിച്ചു ചുവടുറക്കാതെ പോലീസ് സ്‌റ്റേഷന്റെ മുന്നിലൂടെ പോയിരുന്നവര്‍ ഇന്നു കൗതുകത്തോടെ ആ കെട്ടിടത്തെ നോക്കിനില്‍ക്കുന്നു.

1980-ലായിരുന്നു കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരു എസ്‌ഐയും അഞ്ചു പോലീസുകാരുമാണ് ഉണ്ടായിരുന്നത്. പ്രദേശത്തെ ക്രമസമാധാന പാലകരായിരുന്ന നിക്കര്‍ പോലീസിനെയും പ്രായം ചെന്നവര്‍ ഓര്‍ക്കുന്നു. കുമ്മായം തേച്ച് ഓടുമേഞ്ഞ കെട്ടിടമായിരുന്നു. പോലീസ് സ്‌റ്റേഷന് മുമ്പില്‍ ഇന്നു കാണുന്ന കമ്പം കമ്പംമെട്ട് പുളിയന്മല റോഡ് അന്ന് കാളവണ്ടി പോകുന്ന ഒരു മണ്‍പാതയായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് ജീപ്പ് അനുവദിച്ചു കിട്ടുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. രണ്ടര പതിറ്റാറ്റുണ്ടകള്‍ക്കു ശേഷം പുതിയ കെട്ടിടം നിര്‍മിച്ച് സ്‌റ്റേഷന്‍ അങ്ങോട്ടു മാറുകയായിരുന്നു.

Krishnendhu
Next Story
Share it