Begin typing your search...

നിമിഷയ്‌ക്കെതിരേ അശ്ലീല കമന്റുകള്‍

നിമിഷയ്‌ക്കെതിരേ അശ്ലീല കമന്റുകള്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


നിമിഷ സജയന്‍, യുവനിരയിലെ ശ്രദ്ധേയയായ നടി. തന്റെ കഥാപാത്രങ്ങള്‍ കൊണ്ടു പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരത്തിന് ഇപ്പോള്‍ കഷ്ടകാലമാണെന്നു തോന്നുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കാണ് ആരാധകരുടെ അശ്ലീലച്ചുവയുള്ളതും മറ്റു മോശം കമന്റുകളുമുണ്ടായത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അഭിഭാജ്യഘടകമായ താരം സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുകയാണെന്നാണ് ചിലരുടെ അടിക്കുറിപ്പുകളുടെ ധ്വനി.

നിമിഷ അടുത്തിടെ വിദേശയാത്രയ്ക്കിടയില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. യുകെ സന്ദര്‍ശനവേളയില്‍ ഇറുകിയ വസ്ത്രങ്ങളണിഞ്ഞു പങ്കുവച്ച ചിത്രങ്ങള്‍ ഹോട്ട് ലുക്കിലുള്ളവയായിരുന്നു. ഇപ്പോള്‍ ദീപാവലി സ്‌പെഷ്യലായി പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായത്. ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം ഹോട്ട് തന്നെ. നോര്‍ത്തിന്ത്യന്‍ ലുക്കിലുള്ളവയാണ് ചിത്രങ്ങള്‍.

നിമിഷ ഇതുവരെ ഗ്ലാമര്‍ വേഷങ്ങളൊന്നും സിനിമയില്‍ കൈകാര്യം ചെയ്തിട്ടില്ല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുപ്രസിദ്ധ പയ്യന്‍, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, 41 തുടങ്ങിയ ചിത്രങ്ങളില്‍ നിമിഷയ്ക്ക് ലഭിച്ചത് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു.

മാന്യമായി വസ്ത്രം ധരിക്കാന്‍ താരം പഠിച്ചില്ല, ഇതുപോലുള്ള കമന്റുകളാണ് താരത്തിന് കൂടുതലായും ഏല്‍ക്കേണ്ടതായി വന്നത്. സിനിമയില്‍ നിന്നും ഔട്ട് ആകാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് ചില പ്രഹസനങ്ങള്‍ കാണിക്കുന്നത്. തങ്കത്തോണി മലയോരം കണ്ടേ, ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ. എന്നു തുടങ്ങി വളരെ മോശം കമന്റുകള്‍ വരെ നിമിഷയുടെ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി എത്തി.

Krishnendhu
Next Story
Share it