പുതിയ സിനിമ പുതിയ മാജിക് ; കാന്താര
മോഹൻലാലിന്റെ പുതിസ സിനിമ കാണാൻ ഒരു multiplex theatre നുമുമ്പിൽ നിൽക്കുമ്പോൾ അവിടേക്കു ഒഴുകി എത്തുന്ന പെൺമക്കൾ അടങ്ങിയ ഒരു കുടുംബം എന്റെ ശ്രദ്ധയിൽ പെട്ടു .എന്നെ അൽഭുതപ്പെടുത്തിയത് അവരാരും ലാലിന്റെയോ നവീൻ പോളിയുടെയോ സിനിമാ കണാനല്ല വന്നിരിക്കുന്നത് എന്നതാണ്.,കന്നട ഭാഷയിൽ നിർമ്മിച്ച് മൊഴിമാറ്റം വരുത്തി കേരളത്തിൽ പ്രദർശനത്തിനെത്തിയ 'കാന്താരാ'എന്ന ബ്രമാണ്ട ചിത്രം കാണാനാണ് ഈ കുടുംബം എത്തിയിരിക്കുന്നത്.
കർണാടക വനാതിർത്തിയ്യിൽ നടക്കുന്ന ഒരു കഥ എന്നതിൽ ഉപരി ഒരു മലയാളി നടിക്കോ നടനോ ഈ സിനിമയിൽ പങ്കാളിത്തം ഇല്ല.
ഈ സിനിമയുടെ ജനതിരക്ക് എന്നെ ഇരിത്തിചിന്തിപ്പിച്ചു നമ്മുടെ മലയാളസിനിമ സത്യൻ,നസീർ,മധു,ജയനിൽ നിന്നും മമ്മുട്ടി മോഹൻലാൽ, പൃഥ്വിരാജ് , ഫഹദ് ഫാസിൽ ,ദുൽഖർ സൽമാൻ എന്നിവരിലേക്ക് എത്തപ്പെട്ടുനിൽക്കുന്ന ഈ കാലഘട്ടത്തിൽ, മലയാള സിനിമ ലോകസിനിമക്ക്, അല്ലെങ്കിൽ ദേശിയ തലത്തിൽ കലാമുല്യമുള്ള ഒരു പിടി സിനിമാകളും നടൻമാരെയു നടിമാരെയും ടെക്നിഷ്യൻ മാരെയും (സാബുസിറിലിനെ പോലെയും പ്രിയദർശൻ, റസ്സൂൽപൂക്കുട്ടിയെ പോലുള്ള പ്രഗത്ഭരെ സംഭാവന ചെയ്യാൻ കഴിഞ്ഞു എന്നത് മറക്കുന്നില്ല, )പക്ഷേ നമ്മുടെ മലയാളികൾ ഒരു കാലത്ത് പുശ്ചിച്ച് തള്ളിയ തെലുങ്ക് കന്നട സിനിമാകൾ കാണാൻ മലായാളികൾ കുടുംബ സമേതം സിനിമശാലകളിലേക്ക് ഇടിച്ച് കേറുന്നുണ്ടെങ്കിൽ നമ്മുടെ സിനിമകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന്ത് തിരിഞ്ഞ് നോക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്.. മരംചുറ്റി പ്രേമത്തിൽ നിന്നും അവിഹിതവും, നർമ്മവും, കുടുംബ പ്രശ്നങ്ങളും പറഞ്ഞ് മലയാളിപ്രേക്ഷകരെ സിനിമാശാലകളിലേക്ക് എത്തിച്ചിരുന്നവർ ഇന്ന് അന്യഭാഷാ ചിത്രങ്ങൾ കേരളക്കരയിൽ നിന്നും വാരിക്കുട്ടുന്ന സമ്പത്ത്കണ്ട് പകച്ചനിൽക്കുകയ്യാണ് ഇന്ന്. OTT പ്ലാറ്റഫോമുകൾ നൽകുന്ന വൈവിധ്യവും ദൃശ്യവിസ്മയങ്ങളുമായ സിനിമകൾ നമ്മുടെ യുവ പ്രേക്ഷകരെ വല്ലാണ്ട് സാധിനിച്ചു കഴിഞ്ഞു. യുവപ്രേക്ഷകർ പുതുമയുള്ള പ്രമേയങ്ങളും ദൃശ്യ വിസമയങ്ങൾ തീർക്കുന്ന സൃഷ്ടികളുടെ വരവേൽപ്പിനായി കാത്തിരിക്കുന്നു.നമ്മൾക്ക് ബാഹുബലി, പുഷ്പ്പാ, വിക്രം, മാസ്റ്റർ, കാന്താരാ എന്നീ ബഹുഭാഷാ ചിത്രങ്ങളുടെ വിജയവും വരുമാനകണക്കുകളും കാണിച്ച് അവയുടെ വിജയം നമ്തമേ ബോദ്ധ്യപ്പടുത്തി തരുന്നു.
.
മലയാള സിനിമ, ലോകോത്തര നിലവാരത്തിലേക്ക് എന്തു കൊണ്ട് ഉയരുന്നില്ല ?.വൻതുക മുടക്കി മലയാള സിനിമ നിർമ്മിച്ചാൽ നമ്മുടെ ഇട്ടാവട്ടത്ത് ഓടിച്ച് പണം തിരിച്ച് പിടിക്കാൻ കഴിയില്ലാ എന്നാണ് നമ്മുടെ നിർമ്മാതാക്കൾ പരിതപിക്കുന്നത്. അവരെ പറഞ്ഞിട്ട് കാര്യമില്ല, ദേശിയതലത്തിൽ അംഗീകാരം നേടിയെടുക്കാൻ കഴിയുന്ന ,സിക്സ് പാക്ക് ഉള്ള ഒരു നടന്നുണ്ടോ മലയാളസിനിമയിൽ ? പൃഥ്വിരാജ് നെയും ടോവിനോ തോമസിനെയും മറക്കുന്നില്ല . ഇവരെ ദേശിയതലത്തിൽ അംഗീകരിക്കപ്പെടുന്ന തരത്തിലുള്ള സിനിമ നിർമ്മിക്കാൻ തയ്യാറായി നിർമ്മാതാക്കൾ മുന്നോട്ട് വരണം. ആന്റണിയെ പോലെയും, ഗോകുലം ഗോപാലനെപ്പോലെയുള്ള വലിയ ബഡ്ജറ്റിൽ സിനിമ നിർമിക്കാൻ കഴിവുള്ള നിർമ്മാതാക്കളും, ഹരിഹരൻ സാറിനെ യോ, പ്രിയനെയോ പോലെ വലിയചിത്രങ്ങൾ മികച്ച സാങ്കേതികമികവോടെ സംവിധാനം ചെയ്യാൻ കഴിവുള്ള ചലച്ചിത്ര സംവിധായകരും നമ്മുക്ക് ഉണ്ടെന്നെ കാര്യം വിസ്മരിക്കുന്നില്ല. പിന്നെ നമ്മുക്ക് ആവിശ്യം സ്ഥിരം ഫോർമുലയിൽ നിന്നും വേറിട്ട് തയ്യാറാക്കിയ ,എന്നാൽ ഭാഷക്ക് അതിതമായി നമ്മുടെ നാട്ടിൽ നടക്കുന്ന വിഷയങ്ങൾ ആസ്പദമാക്കി ദൃശ്യ വിസ്മയങൾ തീർക്കാൻ കഴിയുന്ന തീരക്കഥകൾ തയ്യാറാക്കാൻ നമ്മുടെ തീരക്കഥാ കൃത്തുകൾക്ക് കഴിയണം ,എം.ടിയുടെ രണ്ടാംമുഴം ഒരു വ്യത്യസ്ത പ്രമേയമാണ്, ഈ അടുത്തിടെ ഒരു പുതിയ എഴുത്തുകാരന്റെ രണ്ട് തീരക്കഥകൾ വായിക്കുക ഉണ്ടായി . രണ്ടും വ്യത്യസ്ഥ പ്രമേയങ്ങൾ ,കേരളത്തിൽ നടക്കുന്ന എന്നാൽ ഭാഷക്ക് അതിതമായി ആർക്കും ആസ്വദിക്കാൻ കഴിയുന്ന പ്രമേയങ്ങൾ ആണ്, എന്നാൽ നമ്മുടെ നിർമ്മാതാക്കൾക്ക് താങ്ങാൻ കഴിയുന്ന ബഡ്ജറ്റിന് അപ്പുറത്താണ് എന്നത് കൊണ്ട് തീരക്കഥ അന്യ സംസ്ഥാനത്തേക്ക് പോകാനുള്ള സാധ്യത തള്ളികളയുന്നില്ല, പത്തൊൻപതാം നൂറ്റാണ്ട് നിർമ്മിച്ച ഗോഗുലം ഗോപാലനും കുഞ്ഞാലി മരക്കാർ നിർമ്മിച്ച ആന്റണി പെരുമ്പാവൂരിനെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു .അവർ ഇനിയും റിസ്ക് എടുക്കാൻ തയ്യാറാകണം ,മലയാള സനിമ ലോകംമൊത്തം ആസ്വദിക്കുന്ന സമയം വരും എന്ന പ്രത്യാശയോടെ ….