Begin typing your search...

ഗീതു മോഹൻദാസ് തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിച്ചു; ആരോപണവുമായി 'പടവെട്ട്' സംവിധായകൻ

ഗീതു മോഹൻദാസ് തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിച്ചു; ആരോപണവുമായി പടവെട്ട് സംവിധായകൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഗീതു മോഹൻദാസ് വ്യക്തിപരമായി തന്നെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുയർത്തി പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് സംവിധായകൻറെ പ്രതികരണം.

ചിത്രത്തിൻറെ നിർമ്മാണം ആരംഭിക്കുന്ന സമയത്ത് കഥ കേട്ട ഗീതു മോഹൻദാസ് ചില തിരുത്തലുകൾ ആവശ്യപ്പെട്ടെന്നും അതിന് വഴങ്ങാത്തതിലുള്ള ഈഗോ പ്രശ്നം കാരണം തനിക്കെതിരെ നിരന്തരം പ്രവർത്തിച്ചുവെന്നുമാണ് ലിജുവിൻറെ ആരോപണം.'മൂത്തോൻ, തുറമുഖം എന്നീ ചിത്രങ്ങൾക്കു ശേഷം നിവിൻ അഭിനയിച്ച ചിത്രമായിരുന്നു പടവെട്ട്. പടവെട്ടിൻറെ കഥ നിവിൻ അവരോട് പറഞ്ഞതായിരിക്കണം.

2019 ലാണ് ഗീതു മോഹൻദാസിനോട് പടവെട്ടിൻറെ കഥ വിശദമായി പറഞ്ഞത്. അതിൽ ചില തിരുത്തലുകൾ വരുത്താൻ അവർ ആവശ്യപ്പെട്ടു. എന്നാൽ ഞാൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിൽ തീരുമാനം ഞാൻ എടുത്തോളാമെന്ന ശാഠ്യം ഞാൻ പറഞ്ഞു. അത് അവരുടെ ഈഗോയെ ഉലച്ചു. എന്നെപ്പോലെ ഒരു നവാഗതനെ അവരുടെ അധികാരം ഉപയോഗിച്ച് ഇല്ലാതാക്കാൻ കഴിയുമെന്ന് ഭീഷണിപ്പെടുത്തി.

സിനിമ പുരോഗമിച്ചപ്പോൾ ചിത്രത്തിൽ നിന്ന് എന്റെ പേര് നീക്കം ചെയ്യണമെന്നായി ആവശ്യം. അതിനായി നിർമ്മാതാക്കൾക്ക് നിരന്തരം മെയിലുകൾ അയച്ചു. ദേശീയ തലത്തിലുള്ള നിർമ്മാതാക്കളുടെ സംഘടനയ്ക്കുവരെ പരാതി പോയി'. എന്നാൽ ചിത്രത്തിലെ നായകനായ നിവിൻ പോളിയും സഹനിർമ്മാതാവ് സണ്ണി വെയ്നും ഉറച്ച നിലപാട് എടുത്തതോടെയാണ് അത് നടക്കാതെ പോയതെന്നും ലിജു കൃഷ്ണ പറയുന്നു.

അതേസമയം ലിജു കൃഷ്ണയ്ക്കെതിരെ ഒരു ബലാൽസംഗക്കേസ് നിലവിലുണ്ട്. കേസിനു പിന്നാലെ ഇതിൽ തീർപ്പാവുന്നതുവരെ ലിജു കൃഷ്ണയെ സിനിമയിൽ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു.

പേര് നീക്കണമെന്ന് ഡബ്ല്യുസിസി അല്ലേ ആവശ്യം ഉയർത്തിയതെന്ന ചോദ്യത്തിന് ഡബ്ല്യുസിസി അധികാരം കൈയാളുന്ന ചില വ്യക്തികളുടെ കൈയിലാണെന്നായിരുന്നു സംവിധായകൻറെ മറുപടി. ഡബ്ല്യുസിസിയുടെ പേരിൽ പരാതികൾ അയച്ചത് ആരാണ് എന്നതിനുള്ള തെളിവ് തങ്ങളുടെ പക്കൽ ഉണ്ടെന്നും ലിജു കൃഷ്ണ അവകാശപ്പെട്ടു.

Krishnendhu
Next Story
Share it