Begin typing your search...

ഗോവയില്‍ ഇതൊക്കെ ചെയ്താല്‍ അടി കിട്ടും

ഗോവയില്‍ ഇതൊക്കെ ചെയ്താല്‍ അടി കിട്ടും
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo


ഗോവ സ്വര്‍ഗതുല്യമായ സ്ഥലം. മലയാളികള്‍ ധാരാളമായി പോകുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഗോവ. എന്നാല്‍, ഗോവയില്‍ ചെന്ന് ആവശ്യമില്ലാത്ത കുഴപ്പങ്ങളിലൊക്കെ ചാടി അടി വാങ്ങി മടങ്ങുന്നവരാണ് അധികവും. ഇതില്‍ ആഭ്യന്തര വിനോദസഞ്ചാരികളാണ് കൂടുതലും. മലയാളികളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല! അതുകൊണ്ടു വെറുതേ നാടിനെപ്പറയിപ്പിക്കരുത്. ഗോവയില്‍ ചെന്നാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ധാരാളമുണ്ട്. 'കുത്സിത' പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ അടി ഉറപ്പ്. ആരെങ്കിലും ഇതിന്റെ വീഡിയോ എടുത്ത് സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ നാണക്കേടുമാകും.

ഗോവ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കു വരിക മദ്യവും പബ്ബുകളും ഡാന്‍സ് ബാറുകളും ബീച്ച് ഹോട്ടലുകളും മറ്റുമാണ്. ഇവിടെയെല്ലാം കയറി സഞ്ചാരികള്‍ക്കു മദ്യപിക്കുകയും ആടിപ്പാടുകയുമൊക്കെ ചെയ്യാം പക്ഷേ, ലഹരി മൂത്ത് കച്ചറ പണികളൊപ്പിച്ചാല്‍ ഇടി കിട്ടുമെന്നതു തീര്‍ച്ച. സുന്ദരികളായ പെണ്‍കുട്ടികള്‍ മദ്യം വിളമ്പുന്ന ബാറുകളുണ്ട്. അവര്‍ നമ്മളെ അത്യാവശ്യം രസിപ്പിക്കുകയൊക്കെ ചെയ്യുന്ന. അതേസമയം, അവരോട് ഒരു നയത്തിലൊക്കെ പെരുമാറണം. വയറു നിറയെ മദ്യപിച്ച് നിരത്തുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ ശല്യമായി മാറിയാല്‍ നാട്ടുകാരുടെ ഇടി മാത്രമല്ല, പോലീസ് കേസിലും പെടും. കേരളത്തിലെ പോലീസുകാര്‍ക്കു മാത്രമല്ല, ഗോവയിലെ പോലീസിനും നന്നായി തല്ലാനറിയാമെന്നും ഓര്‍ത്തുവയ്ക്കുക.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെത്തുന്ന ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഗോവ. പല വേഷക്കാര്‍, പല ഭാഷക്കാര്‍, പല സംസ്‌കാരങ്ങളിലുള്ളവരെയെല്ലാം നമുക്കവിടെ കാണാം. ബീച്ചുകളിലും അനുബന്ധ നിരത്തുകളിലുമെല്ലാം ചിലര്‍ അല്‍പ്പ വസ്ത്രധാരികളുമായിരിക്കും. ബീച്ചില്‍ വിദേശ സഞ്ചാരികളായ തരുണീമണികള്‍ ടു പീസിലായിരിക്കും നടക്കുക. ഇവരുടെയൊക്കെ പിന്നാലെ വായും പൊളിച്ച് ക്യാമറ (മൊബൈല്‍ ക്യാമറ ഉള്‍പ്പെടെ) യില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നടന്നാല്‍ പിന്നെ പുലിവാലു പിടിക്കേണ്ടിവരും. ഫോട്ടോ എടുക്കണമെങ്കില്‍ മാന്യമായി അവരുടെ അനുവാദം വാങ്ങിയ ശേഷം ചെയ്യുക.

ബീച്ചുകളാണ് ഗോവയുടെ പ്രധാന ആകര്‍ഷണം. വിനോദസഞ്ചാരമേഖലയില്‍ നിന്നാണ് ഗോവയുടെ പ്രധാനവരുമാനം. അതുകൊണ്ടു ബീച്ച് വൃത്തികേടാക്കിയാല്‍ ഗോവക്കാര്‍ നല്ല രീതിയില്‍ തന്നെ പ്രതികരിക്കും. ബീച്ചുകളിലും വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളിലും അവിടത്തെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. ഷോപ്പിങ്ങിനു പോകുമ്പോള്‍ വലിയ രീതിയില്‍ വില പേശി കച്ചവടക്കാരെ ചൊടിപ്പിക്കാന്‍ നില്‍ക്കരുത്. അവര്‍ പ്രതികരിക്കും. ആഭ്യന്തര സഞ്ചാരികളെ അപേക്ഷിച്ച് വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഗോവക്കാരുടെ കച്ചവടം. കേരളത്തിലെ നഗരങ്ങളിലെ ഞായറാഴ്ച കച്ചവടക്കാരോടു വില പേശുന്നതു പോലെ ഗോവയില്‍ നടക്കില്ല എന്നു സാരം.

പലതരം ' ആക്റ്റിവിറ്റി'കള്‍ മനസില്‍ കണ്ടാണ് ഗോവയിലേക്കു ചിലര്‍ വണ്ടികയറുന്നതു തന്നെ. അവിടെ നിങ്ങളെ പലരും ക്യാന്‍വാസ് ചെയ്യാന്‍ ശ്രമിക്കും. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. മസാജ് ഉണ്ട് അങ്ങനെ പലതുമുണ്ടെന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കാന്‍ ശ്രമിക്കും. അത്തരം ഏജന്റുമാരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ചിലപ്പോള്‍ കൈയിലുള്ള കാശും പോകും. അടിയും കിട്ടും. ഗോവയില്‍ എന്തു നടക്കുമെന്നും അതുകൊണ്ട് എന്തും നടത്താമെന്നുള്ള ധാരണ മാറ്റിവയ്ക്കുക. പറഞ്ഞുവരുന്നത് ഗോവ തീര്‍ത്ഥാടന കേന്ദ്രമാണ് എന്നല്ല, ചില കരുതലുകള്‍ നല്ലതല്ലേ, അത്ര മാത്രം!

Krishnendhu
Next Story
Share it