ആനന്ദം പരമാനന്ദം ടീസര്‍ റിലീസായി
മലയാള സിനിമയിലെ ഹിറ്റ് സംവിധായകരിലൊരാളായ ഷാഫിയുടെ പുതിയ ചിത്രം ആനന്ദം പരമാനന്ദം ടീസര്‍ റിലീസായി . കോമഡിക്കു പ്രാധാന്യം നല്‍കുന്ന ഫാമിലി എന്റെര്‍ടൈനർ കൂടിയാണ് ഈ ഷാഫി ചിത്രം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ ഇതിലും ഹാസ്യത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്നു. സൈന മൂവീസിലൂടെയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്.
'പഞ്ചവര്‍ണത്തത്ത', 'ആനക്കള്ളന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സപ്തതരംഗ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഒ.പി. ഉണ്ണികൃഷ്ണന്‍, സന്തോഷ് വള്ളക്കാലില്‍, ജയഗോപാല്‍, പി.എസ്. പ്രേമാനന്ദന്‍, കെ. മധു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എം. സിന്ധുരാജാണ് എഴുതിയിരിക്കുന്നത് . തികഞ്ഞ ഫാമിലി ഹ്യൂമര്‍ ഫാന്റസി ചിത്രമായ ഇതില്‍ ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി പറയുന്നത്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടും പരിസരങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തികരിച്ചത്.
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന്‍ ദിവാകരക്കുറുപ്പ്, വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗള്‍ഫില്‍ നിന്ന് എത്തുന്ന പി.പി. ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ പ്രമേയം. ദിവാകരക്കുറുപ്പിനെ ഇന്ദ്രന്‍സും, പി.പി. ഗിരീഷിനെ ഷറഫുദീനും അവതരിപ്പിക്കുന്നു. 'തിങ്കളാഴ്ച നിശ്ചയം' ഫെയിം അനഘ നാരായണനാണ് നായിക.
അജുവര്‍ഗീസിന്റെ 'മുളകിട്ട ഗോപി' ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമായിരിക്കും . മറ്റൊരു പ്രധാന കഥാപാത്രം ബൈജു സന്തോഷിന്റെ 'സുധനളിയനാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍, ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റര്‍ വി.സാജന്‍,കല അര്‍ക്കന്‍, മേക്കപ്പ്പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈന്‍ സമീറാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റിയാസ്, അസോസിയേറ്റ് ഡയറക്ടര്‍ രാജീവ് ഷെട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍പൊടുത്താസ്. സപ്തത തരംഗ് റിലീസാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.