Begin typing your search...

'വിവാഹ ആവാഹനം' വീഡിയോ ഗാനം പുറത്തിറങ്ങി

വിവാഹ ആവാഹനം  വീഡിയോ ഗാനം പുറത്തിറങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിനു ശേഷം സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്ത വിവാഹ ആവാഹനം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'കഥയെഴുതിയതാരോ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. സാം മാത്യൂവിന്റെ വരികള്‍ക്ക് രാഹുല്‍ ആര്‍ ഗോവിന്ദ് സംഗീതം ഒരുക്കിയിരിക്കുന്നു. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണു സിനിമ നിര്‍മിച്ചിരിക്കുന്നത്.

തികച്ചും യാഥാര്‍ഥ്യ സംഭവങ്ങളെ ഉള്‍കൊള്ളിച്ച് ഒരുക്കിയ ചിത്രത്തില്‍ പുതുമുഖ താരം നിതാരയാണ് നായിക. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സോണി സി.വി, പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകര്‍ ആണ് ഛായാഗ്രഹണം.

എഡിറ്റര്‍ അഖില്‍ എ.ആര്‍, സംഗീതം രാഹുല്‍ ആര്‍ ഗോവിന്ദ, പശ്ചാത്തല സംഗീതം വിനു തോമസ്, ഗാനരചന സാം മാത്യു, പ്രജീഷ്, ആര്‍ട്ട് ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം ആര്യ ജയകുമാര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, രതീഷ് കൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ എം.ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഭിലാഷ് അര്‍ജുനന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Krishnendhu
Next Story
Share it