Begin typing your search...

നിങ്ങള്‍ക്കു ഭര്‍ത്താവിനെയാണോ വേണ്ടത് അതോ ബാങ്കോ'; യുവതിയുടെ വിവാഹപ്പരസ്യത്തിന് കമന്റുകളുടെ ചിരിമാല

  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ വിവാഹപ്പരസ്യം വായിച്ചാല്‍ ആരും പൊട്ടിച്ചിരിക്കും. പരസ്യത്തിനു താഴെ ലഭിച്ച അടിക്കുറിപ്പുകള്‍ വായിച്ചാല്‍ ആരും തലകുത്തി നിന്നു ചിരിക്കും. പരസ്യം മാത്രമല്ല, കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. തന്റെ പങ്കാളിയെക്കുറിച്ച് ആര്‍ക്കും സങ്കല്‍പ്പങ്ങളുണ്ടാകും. അക്കാര്യത്തില്‍ ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല. അത് ഒരാളുടെ സ്വകാര്യതയാണ്. ജീവിതകാലം മുഴുവന്‍ കൂടെ ജീവിക്കേണ്ട ആളെക്കുറിച്ച് ആര്‍ക്കാണ് സങ്കല്‍പ്പങ്ങളും സ്വപ്‌നങ്ങളും ഇല്ലാതിരിക്കുക.

പരസ്യം കൊടുത്ത യുവതി വിവാഹം കഴിക്കാനാണോ ലക്ഷ്യമിടുന്നത്, അതോ ഭര്‍ത്താവിനെ വാടകയ്‌ക്കെടുക്കാനോ? യുവതിയുടെ കണ്ടീഷന്‍ വായിച്ചാല്‍ ആര്‍ക്കും അങ്ങനെയൊക്കെ തോന്നും. യുവതി പറഞ്ഞ യോഗ്യതകള്‍ ഇതാണ്-

1. 1992 മുമ്പ് ജനിച്ച വ്യക്തിയാകരുത് വരന്‍.

2. എംബിഎ, എംടെക്, എംഎസ്, പിജിഡിഎം യോഗ്യതയുള്ളര്‍ മതി. പ്രീമിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നു യോഗ്യത കരസ്ഥമാക്കിയവരായിരിക്കണം. (ഐഐടി: ബോംബെ, മദ്ര, കാണ്‍പൂര്‍, ഡല്‍ഹി, റൂര്‍ക്കി, ഖരഗ്പൂര്‍, ഗുവാഹത്തി. എന്‍ഐടി: ഡല്‍ഹി, കുരുക്ഷേത്ര, കാലിക്കറ്റ്, ജലന്ധര്‍, ട്രിച്ചി, സൂറത്കല്‍, വാറംഗല്‍. ഐഐഐടി: ഹൈദരാബാദ്, അലഹബാദ്, ഡല്‍ഹി, ബംഗളൂരു തുടങ്ങി ഇന്ത്യയിലുള്ള സകലമാന പ്രീമിയം കോളേജുകളുടെയും ഇന്‍സ്റ്റിറ്റിയൂട്ടുകളുടെയും പട്ടിക നീളുന്നു).

3. കോര്‍പ്പറേറ്റ് മേഖലയില്‍ 30 എല്‍പിഎയില്‍ കുറയാത്ത ശമ്പളം

4. യുവതിയുടെ ഇഷ്ടസ്ഥലം ഡല്‍ഹി

5. വരന്റെ ഉയരം 5.7 അടി മുതല്‍ 6 അടി വരെ

6. വരന്റേതു ചെറിയ കുടുംബമായിരിക്കണം. പരമാവധി രണ്ട് സഹോദരങ്ങള്‍.

ഇങ്ങനെ പോകുന്നു ആവശ്യങ്ങള്‍. നിങ്ങള്‍ക്കെന്താ ജോലിക്ക് ആളെ ആവശ്യമാണോ എന്നാണ് ഒരു കമന്റ്. ആണ്‍കുട്ടികള്‍ ഇങ്ങനെ പോസ്റ്റിട്ടാല്‍ അയാളെ സൈബര്‍ വിചാരണ ചെയ്യുമെന്നും കമന്റുണ്ട്. നിങ്ങള്‍ക്കു ഭര്‍ത്താവിനെ അല്ല ആവശ്യം, ബാങ്ക് ആണ് എന്ന അടിക്കുറിപ്പാണ് കമന്റുകളില്‍ ഏറ്റവും വൈറലായത്.

Krishnendhu
Next Story
Share it