Begin typing your search...

ത്രില്ലടിപ്പിക്കാനൊരുങ്ങി ധ്യാൻ, വീകം നവംബറിൽ

ത്രില്ലടിപ്പിക്കാനൊരുങ്ങി ധ്യാൻ, വീകം നവംബറിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo



കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫാമിലി ത്രില്ലര്‍ ചിത്രം 'വീകം' നവംബര്‍ ആദ്യവാരം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നു്. എഡിറ്റിംഗ് ഹരീഷ് മോഹന്‍, സംഗീതം വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈന്‍ ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അമീര്‍ കൊച്ചിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു സജീവ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Krishnendhu
Next Story
Share it