മേക്കപ്പ് ചെയ്യുന്നതിനിടെ മകനെ മുലയൂട്ടുന്ന സോനം,വൈറല്‍ വീഡിയോയ്ക്ക് ഭര്‍ത്താവിന്റെ കിടിലന്‍ കമന്റും
സോനം കപൂറിനു പ്രത്യേക ആമുഖമൊന്നും ആവശ്യമില്ല. ബോളിവുഡിലെ പ്രമുഖ താരകുടുംബത്തില്‍ നിന്നുള്ള അഭിനേത്രിയാണ് സോനം. അനില്‍ കപൂര്‍ എന്ന മഹാനടന്റെ ഇളയ മകള്‍. സാവരിയ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സോനം പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഇടപെടുന്ന താരവും കൂടിയാണ് സോനം.
ഇപ്പോള്‍ സോനം കപൂറിന്റെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. മേക്കപ്പ് ചെയ്യുന്ന സമയത്ത് തന്റെ കുഞ്ഞിനു മുല കൊടുക്കുന്ന സോനത്തിന്റെ വീഡിയോ പ്രേക്ഷകലക്ഷങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.വീഡിയോയ്ക്കു നിരവധി കമന്റുകള്‍ ലഭിച്ചെങ്കിലും സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജ നല്‍കിയ കമന്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 'നിങ്ങള്‍ ഒരു നല്ല അമ്മയാണ്' എന്നായിരുന്നു അഹൂജയുടെ കമന്റ്. തന്റെ ഭാര്യയോടുള്ള സ്‌നേഹവും ബഹുമാനവും ഈ കമന്റില്‍ വ്യക്തമാണ്.ഓഗസ്റ്റ് 20-നാണ് സോനം കപൂറിനും ആനന്ദ് അഹുജയ്ക്കും മകന്‍ വായു കപൂര്‍ അഹൂജ പിറന്നത്. ചലച്ചിത്ര മേഖലയില്‍ നിന്ന് ഇടവേളയെടുത്ത സോനം വീണ്ടും ബോളിവുഡില്‍ സജീവമാകുകയാണ്.