Begin typing your search...

നവംബർ നാലിന് തിയറ്ററുകൾ ഇളക്കിമറിക്കാനൊരുങ്ങി ആന്റണി പെപ്പെ നായകനാവുന്ന പുതിയ ചിത്രം " ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'" റിലീസിന്

നവംബർ നാലിന് തിയറ്ററുകൾ ഇളക്കിമറിക്കാനൊരുങ്ങി ആന്റണി പെപ്പെ നായകനാവുന്ന പുതിയ ചിത്രം  ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് റിലീസിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികളുടെ സ്വന്തം തല്ലുനായകൻ ആന്റണി വര്ഗീസ് നായകനാവുന്ന " ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'" നവംബർ നാലിന് തിയറ്ററുകളിൽ എത്തും. ട്രൈലറിലൂടെത്തന്നെ ഏറെ ജനശ്രദ്ധനേടിയ ചിത്രത്തിന്റെ പ്രമേയം ഒരു ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ നായകനായി വന്ന് തൊട്ടതെല്ലാം ഹിറ്റാക്കിയ ആന്റണി പെപ്പയുടെ സിനിമകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.ഫുട്ബോള്‍ വേള്‍ഡ്‍കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് പശ്ചാത്തലത്തിൽ കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്‍റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്‍റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

നവാഗതനായ നിഖില്‍ പ്രേംരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Krishnendhu
Next Story
Share it