പത്തൊന്‍പതാം നൂറ്റാണ്ട് പാവങ്ങളുടെ പൊന്നിയിന്‍ സെല്‍വം
മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വം എന്ന ബ്രഹ്മാണ്ഡ ചിത്രംസെപ്തംബര്‍ അവസാനമാണ് ലോകവ്യാപകമായി തീയറ്ററുകളിലെത്തുന്നത്.പിഎസ്1 എന്ന പേരില്‍ പൊന്നിയിന്‍ സെല്‍വം എന്ന വലിയകൃതിയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ ചലച്ചിത്രഭാഷ്യമായി അവതരിപ്പിച്ചിട്ടുള്ളത്.അഞ്ഞൂറുകോടിക്കപ്പുറമാണ് അതിന്‍റെ നിര്‍മ്മാണച്ചിലവെന്നറിയുന്നു. റിലീസ് ചെയ്തു രണ്ടാഴ്ചക്കകം നാനൂറു കോടിയിലേറെ ചിത്രം കളക്ട് ചെയ്തെന്നും അറിയുന്നു. കേരളത്തില്‍ നിന്ന് മാത്രം ഇരുനൂറു കോടിയിലേറെ കളക്ട് ചെയ്തു എന്നു വാര്‍ത്തകള്‍. മണിരത്നത്തിന്‍റെ പതിവ് രീതിയില്‍നിന്നു വ്യത്യസ്തമായി പ്രമേയം ആവശ്യപ്പെടുന്ന അലങ്കാരങ്ങളോടെയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വത്തെ അണിയിച്ചൊരുക്കിയത്. മണിരത്നം ശൈലിയില്‍ മൗനം കൊണ്ട് മെനഞ്ഞെടുത്ത ഒരു ചലച്ചിത്ര കാവ്യത്തെ പ്രതീക്ഷിച്ചു തീയറ്ററിലെത്തുന്നവരെ പൊന്നിയിന്‍ സെല്‍വം അലോസരപ്പെടുത്തുകതന്നെ ചെയ്യും.
സംവിധായകന്‍ വിനയന്‍ കേവലം ഇരുപതു കോടിക്ക് താഴെമുടക്കി പത്തൊന്‍പതാം നൂറ്റാണ്ടെന്ന ചരിത്ര സിനിമ ഇരുപതു കോടി മാത്രം മുടക്കിയാണ് നിര്‍മ്മിച്ചത്. മണിയുടെ പോന്നയിന്‍ സെല്‍വത്തോടൊപ്പമാണ് ഈ ചിത്രം തീയറ്ററുകളിലെത്തിയത്.പ്രേക്ഷകര്‍ ഇരുപതാം നൂറ്റാണ്ടു രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. രണ്ടും ചരിത്രകഥകള്‍ പറയുന്ന ചിത്രങ്ങള്‍. രണ്ടു വിധത്തില്‍, രണ്ടു കാഴ്ചപ്പാടുകളോടെ ഒരുക്കിയ സിനിമകള്‍.പക്ഷെ നിര്‍മാണച്ചിലവിന്‍റെ കാര്യത്തില്‍ അജ ഗജാന്തരമാണ് വ്യതാസം.പത്തൊന്‍പതാം നൂറ്റാണ്ട് അതിന്‍റെ മുടക്കു മുതല്‍ ഏതാണ്ടു നേടിയെന്നാണ് അറിയാന്‍ കഴിയുന്നത്. മണിരത്നത്തിന് ആ ദൂരം താണ്ടാന്‍ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഈ ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ വിലയിരുത്തവേ സരസനായ ഒരു വ്യക്തി പറഞ്ഞു " പത്തൊന്‍പതാം നൂറ്റാണ്ട്' പാവങ്ങളുടെ പൊന്നിയിന്‍ സെല്‍വം എന്നാണ്.